✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
◆നാളേക്കുള്ള നല്ല പാഠങ്ങൾ◆

ദുരനുഭവങ്ങളിലും കഷ്ടപ്പാടുകളിലും മനസ്സു മടുക്കാതെ മുന്നോട്ടുപോവുക. അപ്പോൾ നേട്ടങ്ങൾ കൂടുതൽ ആസ്വാദ്യകരമാവുന്നു.

⚡️നാളെയിലെ സന്തോഷങ്ങൾക്കായി ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടാൻ തയ്യാറെങ്കിൽ ജീവിതവിജയം നിശ്ചയമാണ്.

💫കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുവന്നവർക്ക് പ്രതിസന്ധികൾ ഒരിക്കലും പ്രശ്നമാവില്ല.

💥ദുരനുഭവങ്ങൾ നമുക്ക് എന്തും നേരിടാൻ കരുത്ത് പകരുന്നതോടൊപ്പം നാളേക്ക് ഒരുപാട് നല്ല പാഠങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു.
💫 എങ്ങനെ മികച്ച ചിന്തകൾ രൂപപ്പെടുത്താം 💫

💐നാം മുൻകൂട്ടി എടുത്ത നിഗമനത്തിന് യോജിച്ച വിധത്തിൽ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്.

🌻തന്റെ ദൗർബല്യങ്ങളെയും കുറ്റങ്ങളേയും കണ്ടുപിടിച്ച് അത് തിരുത്താത്ത വ്യക്തിക്ക് ഒരിക്കലും പുരോഗതി കൈവരിക്കാൻ കഴിയുകയില്ല.

💐നിങ്ങളുടെ ന്യൂനതകൾ നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ എത്ര ബുദ്ധിമുട്ടിയായാലും ചിട്ടയായ രീതിയിൽ അവ നീക്കം ചെയ്യാൻ ശ്രമിക്കുക.

🌺അസുഖകരമായ മൃദുല വികാരങ്ങൾക്ക് പകരം മനസ്സിനെ നയിക്കേണ്ടത് ആരോഗ്യപരവും, ശക്തവും, യുക്തിപരവുമായ സാമാന്യബുദ്ധിയായിരിക്കണം.
വിശ്വസിച്ചാൽ നിശബ്ദതയെ പോലും മനസ്സിലാക്കാൻ പറ്റും.,,
എന്നാൽ വിശ്വാസമില്ലെങ്കിൽ ഓരോ വാക്കും തെറ്റിദ്ധരിക്കപ്പെടും.
വിശ്വാസം എന്നത് ബന്ധങ്ങളുടെ ആത്മാവാണ്.
@prajodhanam
വീഴുമെന്ന് പേടിപ്പെടുത്തുന്നവരെയല്ല;
കൈപിടിക്കാമെന്ന് പറഞ്ഞ് ധൈര്യം തരുന്നവരെ വേണം കൂടെനിർത്താൻ...
@prajodhanam
"അലസത" നിന്റെ ജീവിതത്തിന്റെ വിലപ്പെട്ട നല്ലൊരു ഭാഗം സമയവും നീ അറിയാതെ മോഷ്ടിച്ചെടുക്ക പ്രഗത്ഭനായ ഒരു കള്ളനാണ്.
@prajodhanam
സ്നേഹിക്കാം പക്ഷേ എല്ലാം സ്വന്തമാണെന്ന് കരുതരുത്.
അടുക്കാം പക്ഷേ, ആവശ്യത്തിൽ കൂടുതൽ അടുക്കരുത്.
@prajodhanam