✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
ഓരോ വേദനയും ഒരു പാഠം നൽകുന്നു ഓരോ പാഠവും ഒരു വ്യക്തിയെ മാറ്റുന്നു.
® @prajodhanam ®
എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.....
ചില പാഠങ്ങൾ ജീവിതവും,
ചില പാഠങ്ങൾ അനുഭവവും,
ചില പാഠങ്ങൾ ബന്ധങ്ങളും പഠിപ്പിച്ചു തരുന്നു.
® @prajodhanam ®
മനസ്സിലാകാത്തവരുടെ മുന്നിൽ ഒരിക്കലും ദു:ഖം എന്ന പുസ്തകം തുറക്കരുത്, കാരണം:
പരിഹാസം എന്ന അർത്ഥമേ അതിനുണ്ടാകൂ.....
® @prajodhanam ®
തലോടലേറ്റ് വളരുന്നതിനേക്കാൾ മഹത്വമുണ്ട്,
വിമർശനങ്ങളും,കുറ്റപ്പെടുത്തലുകളുമേറ്റ് നിലനിൽക്കുന്നതിന്....
® @prajodhanam ®
ശരി നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല.
തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നത് നിങ്ങൾക് നഷ്ടവുമാണ്.
® @prajodhanam ®
💐ലോകത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് മനസ്സാണ്.

💐ഒരു നിമിഷത്തിൽ അത് എത്രയോ വർഷം പുറകിലേക്ക് ഓടുന്നു, അടുത്ത നിമിഷത്തിൽ അത് എത്രയോ മുഖങ്ങളെ തേടിയെത്തുന്നു. കരയുന്നു ,ചിരിക്കുന്നു, ചിന്തിപ്പിക്കുന്നു.

💐സ്നേഹം നിറഞ്ഞ മനസ്സുമായി നമുക്ക് ഒരു നല്ല ദിവസത്തെ വരവേൽക്കാം.

💐ആത്മവിശ്വാസവും, പ്രചോദനം പകരുന്നതുമായ ചിന്തകളെ കൂട്ടുപിടിച്ചു ശോഭനമായൊരു ഭാവി പടുത്തുയർത്താൻ ശ്രദ്ധിക്കുക.
® @prajodhanam ®
🌺വ്യക്തികളെന്ന നിലയിലും വ്യക്തികൾ ചേർന്നുള്ള കൂട്ടായ്മകളിലും വീഴ്ചകളുണ്ടാവാം, തെറ്റും കുറ്റവും കാണും.., ഓരോ പുലരിയും രണ്ടാമൂഴമാണ്. ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാമൂഴം.

🌺തെറ്റ്‌ എന്നത്‌ ജീവിതമെന്ന പുസ്തകത്തിലെ ഒരു പേജ്‌ മാത്രമാണ്‌.., ആവിശ്യമായി വന്നാൽ തെറ്റെന്ന ഒരു പേജിനെ എടുത്ത്‌ മാറ്റാം. ആ ഒരു പേജിനായി ജീവിതമെന്ന മുഴുവൻ പുസ്തകത്തേയും വലിച്ചെറിയരുത്‌.

🌺തെറ്റുകൾ തിരുത്താനുള്ള സന്നദ്ധതയും, ബോധപൂര്‍വമായ ശ്രമങ്ങളും മനുഷ്യന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നു.
® @prajodhanam ®
ഇതൊക്കെ നമുക്ക് അറിയുന്ന സാധാരണ കാര്യങ്ങളല്ലേ എന്ന് പറഞ്ഞോളൂ....
പക്ഷെ ഇതാെന്നും നാം പലപ്പോഴും പാലിക്കാൻ നോക്കാറില്ല.
ഈ കുറിപ്പ് ലളിതമെങ്കിലും ആഴമുള്ളതാണ്
.

നല്ല പെരുമാറ്റം

1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ,പെൺ ആയിക്കോട്ടെ ജൂനിയർ,സീനിയർ ആയിക്കോട്ടെ,നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

10.എപ്പോഴും, സഹായത്തിനു നന്ദി പറയുക

11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

14.സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

17.ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.

18.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക

19മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..

20 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോഡ് കൂടിയുള്ളതാണ്.

21..നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
® @prajodhanam ®
സന്തോഷവും സന്താപവും നിറഞ്ഞതാണ് ജീവിതം.
ചെറിയ ചെറിയ നീരസങ്ങൾ ഊതി വീർപ്പിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതൊരു നീറ്റലായി കാലാകാലം ശേഷിക്കും.
വിട്ടുവീഴ്ചകൾ സുനിശ്ചിതം.
® @prajodhanam ®
⚡️ചിലപ്പോഴെങ്കിലും സ്വയമൊരു തിരിഞ്ഞുനോട്ടം, ഒരു വിലയിരുത്തൽ അത് നമ്മുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നു.

⚡️സ്വന്തം കുറവുകളും, ന്യൂനതകളും, ബലഹീനതകളും അറിയുകയും ഒപ്പം തിരുത്തപ്പെടുത്താനും തയ്യാറാവണം.

⚡️കാമ്പുളള പല വിമർശനങ്ങളും ശ്രദ്ധയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒരു മാറ്റത്തിനുള്ള അവസരമാണ്.
® @prajodhanam ®
🥦മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക്‌ സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും.നമ്മുടെ ജീവിതമാണ് നാം ജീവിക്കേണ്ടത്.

🥦അർദ്ധമനസ്സോടെ ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിലെത്തുകയോ നമുക്ക് പരിപൂർണ്ണ സംതൃപ്തി നൽകുകയോ ചെയ്യുന്നില്ല.

🥦എന്തിലും നമുക്കു സന്തോഷം നൽകുന്ന ഒരു ചെറിയ കാര്യമെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.

🥦ആസ്വാദനവും, ആത്മാർഥതയും, അർപ്പണബോധവുമെല്ലാമാകുന്നു ഒരു പ്രവർത്തിയുടെ വിജയത്തിനനിവാര്യമായ ഘടകങ്ങൾ.
® @prajodhanam ®
🥏ഓരോ പ്രവർത്തികൾക്കും പിന്നിൽ പിഴവില്ലാത്ത ആസൂത്രണമികവാണ് നമുക്ക് മുന്നോട്ടുള്ള വഴി സുഗമമാക്കുന്നത്.

🥏മുന്നിട്ടിറങ്ങുന്ന പരിശ്രമത്തെകുറിച്ചും, പ്രവർത്തനത്തെകുറിച്ചുമുള്ള ആഴത്തിലുള്ള അറിവും തികഞ്ഞ ബോധ്യവും നമ്മിലേക്ക്‌ ആത്മവിശ്വാസം പകരും.

🥏ചിന്തിച്ചുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് ഏറെക്കുറെ സുനിശ്ചിതവിജയം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
® @prajodhanam ®
സൗഹൃദത്തിന്റെ പവിത്രത എന്നത് സുഹൃത്തുകൾ തമ്മിലുള്ള ആത്മബന്ധമാണ്... ബന്ധങ്ങൾ ഉടലെടുക്കുന്നത് വർക്ഷങ്ങളുടെ പെരുമയിലല്ല.ചില നിമിഷങ്ങളുടെ ഇടപഴകലിലൂടെയാണ്.
® @prajodhanam ®
💝ഏറ്റവും ദുർബലനായ ജീവിയാണ്‌ മനുഷ്യൻ. എത്ര ആദർശവാനും വീണ്‌ പോവാൻ ചെറിയൊരു പ്രലോഭനം മതി.


💝ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും വേണ്ടെന്ന് വെക്കാൻ കരുത്തുള്ള എത്ര ആദർശവാന്മാർ ഉണ്ട്‌ ഈ ലോകത്ത്‌.


💝വീണ്‌ പോകും എത്ര ആദർശവാനും , വീണാൽ അവിടെ തന്നെ കിടക്കാതെ ശരിയായ ആദർശ വഴിയിലേക്ക്‌ തിരിച്ച്‌ പോവുക എന്നത്‌ തന്നെ ആവണം ആദ്യ ലക്ഷ്യം.


💝വീഴുക എന്നത്‌ ഒരു തെറ്റല്ല; അവിടെ തന്നെ കിടക്കുക എന്നതാണ്‌ അതിലും വലിയ തെറ്റ്‌. ഇനിയും വീഴാതിരിക്കാനുള്ള വലിയൊരു പാഠവും ആദ്യ വീഴ്ച്ചയിൽ നിന്ന് സ്വന്തമാക്കുക.
® @prajodhanam ®
🙏വിനയമുള്ള  വ്യക്തി ഒരിക്കലും ഒരു അഹങ്കാരിയായിരിക്കില്ല..ജീവിത സാക്ഷാത്ക്കാരത്തിന്റെ യഥാർത്ഥ ലക്ഷണമാണ് വിനയം.

🙏എപ്പോഴും വിനയം പ്രകടിപ്പിക്കുകയും, നിസാരമായ ഉപകാരങ്ങൾക്ക് കൃതജ്ഞത ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നതാണ്.
® @prajodhanam ®
വിമർശനത്തിൽ നിന്നും രക്ഷപെടണോ?
വഴിയുണ്ട്, ഒന്നും ചെയ്യാതിരിക്കുക,
ഒന്നും പറയാതിരിക്കുക,
ഒന്നും ആവാതിരിക്കുക.
® @prajodhanam ®
🔺നാളെയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത് ഇന്നത്തെ ജീവിതമാണ്.

🔺നല്ലൊരു നാളേക്കായി വിജ്ഞാനം വേണം, ധൈര്യം വേണം, വിശ്വാസം വേണം, ശിഥിലമാകാത്ത ചിന്തകള്‍ വേണം.

🔺പാതിവഴിയുപേക്ഷിക്കാത്ത പദ്ധതി, ഭീരുവിനെപോലെ പിന്‍മാറാത്ത നിശ്ചയദാര്‍ഢ്യം, അനുഭവങ്ങളില്‍ നിന്നാര്‍ജ്ജിച്ചെടുത്ത വിശ്വാസത്തിന്റെ കരുത്ത് ഇവയുണ്ടെങ്കിൽ പരാജയങ്ങളെ നിഴലുകള്‍ക്ക് പിന്നിലാക്കാം.

🔺ഇന്നത്തെ ദിവസത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കണം നാളെയെന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക.
® @prajodhanam ®
🔷പരിചയപെടുന്ന വ്യക്തികളുടെ സവിശേഷതകൾ താല്പര്യത്തോടെ ഓർത്തുവെക്കുക.

🔷പിന്നീടുള്ള കണ്ടുമുട്ടലുകളിൽ അതവരോട് പങ്കുവെക്കുമ്പോൾ പ്രതിഫലനം വിസ്മയകരമായിരിക്കും.

🔷ജീവന്റെ പരമാനന്ദം കുടികൊള്ളുന്നത് ആത്മഹർഷം തുളുമ്പുന്ന വ്യക്തിബന്ധങ്ങളിലാണ്.
® @prajodhanam ®
ഹൃദയത്തിൽ എപ്പോഴും സ്നേഹ൦ കരുതിവയ്ക്കുക. അത് എല്ലാവര്‍ക്കും പകർന്ന് നല്കുകയു൦ ചെയ്യുക. അല്ലാത്തപക്ഷം, സൂര്യപ്രകാശമേല്ക്കാതെ പുഷ്പങ്ങള്‍ നശിച്ചുപോയ പൂന്തോട്ട൦ പോലെയാകു൦ നമ്മുടെ ജീവിതം.
® @prajodhanam ®
🔴എല്ലാവർക്കും തങ്ങളുടെ ദുഖങ്ങൾ പറയാൻ ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ആശ്വാസമാണ്‌...മറ്റൊരാളോട്‌ തങ്ങളുടെ വേദനകൾ പങ്കു വക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറയുന്നത്‌ കാണാം.


🔴നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌ പലപ്പോഴും ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌.


🔴ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങൾ ഉണ്ട്‌.


🔴പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌. കേൾവി തന്നെ ഒരു പരിഹാരം ആണ്‌. ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രം ആണ്‌.


🔴തുറന്നിരിക്കുന്ന കാതുകൾ ആണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും അഭയകേന്ദ്രം.ആർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കു വക്കാനാകില്ല.അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌ മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകൂ.അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം.


🔴കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയാൻ ഒരിടം ഉണ്ടെന്നതും തരുന്ന ആത്മവിശാസം ചെറുതല്ല.
® @prajodhanam ®