🔹മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും.
🔹പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക.
🔹ചില കാര്യങ്ങൾ മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.
® @prajodhanam ®

●പ്രത്യാശ●
✨തകരാത്ത പ്രത്യാശകളുടെ ഇടവേളകളില്ലാത്ത പ്രവർത്തനം നമ്മളെ ലക്ഷ്യത്തിലെത്തിക്കും.
✨ഭൂതകാലത്തിലെ ജീവിതനിമിഷങ്ങളെ നമുക്ക് ഓർക്കാനേ കഴിയൂ.., അവിടെ പോയി ജീവിക്കാനാകില്ല.
✨ജീവിതം എന്നത് ഈ നിമിഷങ്ങളിലും ഇനിയുള്ള നിമിഷങ്ങളിലുമാണ്. പ്രത്യാശയുടെ കരുത്ത് നമുക്ക് അനുഭവവേദ്യമാകേണ്ടതും ഇതേ കാലയളവിലാണ്.
✨പ്രത്യാശ വർത്തമാനത്തിന്റെയും ഭാവിയുടെയും ചിന്തയാണ്, അതുതന്നെയാണ് വിജയത്തിനാധാരവും.

മക്കൾക്ക് കുട്ടുകാര്‍ ഇല്ലെന്നു പറയുന്നത് നല്ല സൂചനയല്ല, അത് സ്വഭാവത്തിലെ ന്യൂനതയാണ്’;
പതിനേഴുകാരന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു
മക്കൾക്ക് പുറത്ത് വലിയ കൂട്ടുകെട്ടൊന്നുമില്ല എന്ന് അഭിമാനത്തോടെ സംസാരിക്കുന്ന മാതാപിതാക്കളുണ്ട്. യഥാർത്ഥത്തിൽ കൂട്ടുകാർ ഇല്ലെന്നു പറയുന്നത് ഒരു നല്ല സൂചനയല്ല. ചുറ്റുമുള്ള സമൂഹത്തോട് ഇടപഴകാനുള്ള കഴിവില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒടുവിൽ ഡിപ്രഷനും മാനസിക പ്രശ്നങ്ങളും മക്കളെ ആത്മഹത്യയിലേക്ക് നയിക്കുമ്പോഴായിരിക്കും മാതാപിതാക്കള്‍ ഇക്കാര്യം മനസിലാക്കുക. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ആലപ്പുഴ ഗവണ്‍മെന്റ് ടിഡി മെഡിക്കല്‍ കോളജിലെ, ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് സീനിയര്‍ റസിഡന്റ് മെഡിക്കല്‍ ഓഫിസറായ ഡോ. ശ്രീലക്ഷ്മി. തൂങ്ങിമരിച്ച പതിനേഴുകാരന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ കയ്പ്പേറിയ അനുഭവമാണ് ഡോ. ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
ഡോ. ശ്രീലക്ഷ്മി പങ്കുവച്ച കുറിപ്പ് വായിക്കാം;
രണ്ടു ദിവസം മുന്‍പ് വീണ്ടും ആ വാചകങ്ങള്‍ കേട്ടു- 'എന്റെ മകന്‍ വളരെ പാവമായിരുന്നു. ആരോടും ഒരു വഴക്കിനും പോകില്ല. അനാവശ്യമായ ഒരു കൂട്ടുകെട്ടും അവനുണ്ടായിരുന്നില്ല. ഞങ്ങള്‍ അച്ഛനും അമ്മയും ആയിരുന്നു അവന്റെ കുട്ടുകാര്‍. ഇങ്ങനെ ചെയ്യേണ്ട ഒരു വിഷമവും അവനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് സംശയം.'
തൂങ്ങിമരിച്ച പതിനേഴുകാരന്‍ മകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങാന്‍ വന്ന അച്ഛന്റെ വാക്കുകളായിരുന്നു അത്. എന്നെ സംബന്ധിച്ചടത്തോളം ഉള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ വാക്കുകള്‍ ധാരാളമായിരുന്നു. എങ്കിലും ഒരു ചോദ്യം കൂടി ചോദിച്ചു. നിങ്ങളുടെ മകന്‍ നിങ്ങളുമായി എത്ര നേരം സംസാരിക്കുമായിരുന്നു?
പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടി 'അവനങ്ങനെ അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ഡോക്ടറെ'. ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനപ്പുറത്തേക്കു ഒരു പതിനേഴുകാരന്റെ വിങ്ങുന്ന മനസ്സ് എനിക്ക് കാണാമായിരുന്നു. കാരണം അവന്റെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു സൂചന അവന്റെ ശരീരം എനിക്കു നല്‍കിയിരുന്നു. അല്ലയോ മഹാനുഭാവന്മാരായ മാതാപിതാക്കളെ നിങ്ങളുടെ മക്കളെ കുറിച്ചു എന്താണ് നിങ്ങളുടെ ധാരണ. നിങ്ങളുടെ മക്കളുടെ കുട്ടുകാര്‍ നിങ്ങള്‍ മാത്രമാണെന്ന് അഭിമാനിക്കുന്നവരാണ് നിങ്ങളെങ്കില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ വട്ടപൂജ്യമാണ് അല്ലെങ്കില്‍ അതിലും താഴെ.
ഈയടുത്ത് ഒരു കുട്ടി കല്യാണം വിളിക്കാന്‍ ഫോണ്‍ ചെയ്തു. 'ചേട്ടന്‍ വളരെ നല്ല ആളാണ് ചേച്ചി. കുടിക്കില്ല, വലിക്കില്ല, ഒന്നൊച്ച ഉയര്‍ത്തി സംസാരിക്കുക പോലുമില്ല. കൂട്ടും സെറ്റും ഒന്നുമില്ല.' എന്റെ തലയ്ക്കകത്തു ഒരു അപായമണി മുഴങ്ങി. അപ്പോള്‍ അയാള്‍ക്ക് ദേഷ്യമോ അസഹിഷ്ണുതയോ ഉണ്ടായാല്‍ അയാള്‍ എന്താണ് ചെയ്യുക?
എന്റെ ചോദ്യം മറുതലയ്ക്കല്‍ ഉയര്‍ത്തിയ അമ്പരപ്പ് ഫോണിലൂടെ ആണേലും ഞാനറിഞ്ഞു. മോളെ നമ്മളൊക്കെ മനുഷ്യരല്ലേ, പുറംലോകവുമായി ഇടപെടുമ്പോള്‍ സ്വാഭാവികമായി ദേഷ്യമോ ഈര്ഷ്യയോ ഒക്കെ വരാവുന്നതാണ്. അത് മനസ്സില്‍ നിന്ന് let ഔട്ട് ചെയ്യേണ്ടത് മാനസികാരോഗ്യത്തിനു അത്യാവശ്യമാണ്. അതിനു ഓരോ മനുഷ്യരും ഓരോ മാര്‍ഗങ്ങളാണ് സ്വീകരിക്കുക. അതില്‍ ഏതുമാര്‍ഗമാണ് മോളുടെ ഭാവിവരന്‍ സ്വീകരിക്കുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
'അതെനിക്കറിയില്ല ചേച്ചി'. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ, വെറുതെ പഞ്ചാരയടിച്ചു സമയം കളയാതെ ഇതൊക്കെ മനസ്സിലാക്കാന്‍ നോക്ക്. പിന്നെ ചില വിരുതന്മാര്‍ അതിലും പിടി തരില്ല. അപ്പൊ അവരുടെ ഏതേലും ഒരു കുരു ചെറുതായി ഒന്നു burst ചെയ്തു നോക്കുക. സാധാരണ മനുഷ്യര്‍ക്ക് ചെറുതായി ദേഷ്യം വരുന്ന എന്തേലും കാര്യം ചെയ്തുനോക്കുക - ആ ഉണ്ടാകുന്ന കുരുപൊട്ടലിന്റെ പ്രത്യാഘാതം താങ്ങാന്‍ പറ്റുന്നെങ്കില്‍ മുന്നോട്ടു പോകുന്നതല്ലേ നല്ലത്.
ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്ക് എന്തേലും കുഴപ്പമുണ്ടെന്നു ആ കുട്ടിക്ക് തോന്നി കാണും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ 'സല്‍സ്വഭാവപട്ടം' നേടുന്നവരില്‍ ചെറുതല്ലാത്ത തോതില്‍ നില നില്‍ക്കുന്ന മാനസിക അനാരോഗ്യത്തെക്കുറിച്ചു ആ കുട്ടിക്ക് ഒരു സൂചന നല്‍കുക എന്നതായിരുന്നു ലക്ഷ്യം. തന്റെ മക്കളുടെ സല്‍സ്വഭാവത്തെ കുറിച്ചും ചെറുപ്പം മുതലെ അവരുടെ ഒരു കൂട്ടുകാരെയും വീട്ടില്‍ കയറ്റിയിട്ടില്ല എന്നും അഭിമാനത്തോടെ നാഴികയ്ക്ക് നാല്‍പതു വട്ടം പറഞ്ഞിരുന്ന ഒരമ്മയെ എനിക്കറിയാം. ഒരു പാട് സുഹൃത്തുക്കളുള്ള ആള്‍ക്കാരെ അവര്‍ക്കു പുച്ഛമായിരുന്നു. പിന്നീട് അവരുടെ ഒരു മകന്‍ നാട് വിട്ടു, ഒരു മകന്‍ ആത്മഹത്യ ചെയ്തു, മകള്‍ ഒരു വിവാഹ തട്ടിപ്പുകാരന്റെ കൂടെ ഒളിച്ചോടി.
അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍. കുട്ടുകാരുണ്ടായാല്‍ എല്ലാം തികഞ്ഞു എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ഒരു മനുഷ്യന് കുട്ടുകാര്‍ ഇല്ലെന്നു പറയുന്നത് ഒരിക്കലും ഒരു നല്ല സൂചനയല്ല. ചുറ്റുമുള്ള സമൂഹത്തോട് ഇടപഴകുന്നതിനുള്ള ന്യുനതയുടെ ചൂണ്ടുപലക ആണത്. തന്റെ വ്യക്തിത്വത്തോട് ചേര്‍ന്ന് പോകുന്ന നല്ല കുട്ടുകാരെ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു കഴിവാണ്. അങ്ങനെയു

ള്ളവര്‍ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാനുള്ള സാധ്യതയും കുറവാണു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കുട്ടുകാര്‍ എന്നും ഒരു ധൈര്യമാണ്. ഒന്ന് ഉറക്കെ കരയാന്‍, രണ്ടു തെറി പറയാന്‍, സ്വപ്നങ്ങള്‍ പങ്കിടാന്‍, പറ്റിയ തെറ്റുകള്‍ ഏറ്റു പറയാന്‍ കുട്ടുകാരെ അല്ലാതെ ആരെയാണ് വിളിക്കേണ്ടത്?
നമ്മുടെ മക്കളുടെ കൂട്ടുകാരെ നമ്മളറിയണം അത്രയേ ഉള്ളൂ.......
® @prajodhanam ®
നമ്മുടെ മക്കളുടെ കൂട്ടുകാരെ നമ്മളറിയണം അത്രയേ ഉള്ളൂ.......
® @prajodhanam ®
രണ്ട് യഥാർത്ഥ കഥകൾ, വായിച്ചതിനുശേഷം നിങ്ങളുടെ ജീവിത രീതി മാറ്റാനും നിങ്ങൾ ആഗ്രഹിച്ചേക്കാം:-
1⃣ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ശേഷം നെൽസൺ മണ്ടേല ഒരിക്കൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. എല്ലാവരും അവർക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന് ഓർഡർ നൽകി ഭക്ഷണം വരുന്നതുവരെ കാത്തിരിക്കാൻ തുടങ്ങി.
അതേസമയം, മണ്ടേലയുടെ സീറ്റിനു എതിർവശത്തുള്ള സീറ്റിൽ ഒരാൾ അത്താഴത്തിനായി കാത്തിരിക്കുകയായിരുന്നു. അയാളെ മേശയിലേക്ക് വിളിക്കാൻ മണ്ടേല തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭക്ഷണം വന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി, ആ മനുഷ്യനും ഭക്ഷണം കഴിക്കാൻ തുടങ്ങി, പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ കൈകൾ വിറച്ചു.
ഭക്ഷണം കഴിച്ചയാൾ തല കുനിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു. ഇയാൾ പോയതിനുശേഷം മണ്ടേലയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മണ്ടേലയോട് പറഞ്ഞു, ആ വ്യക്തിക്ക് അസുഖം ബാധിച്ചിരിക്കാം, കൈകൾ തുടർച്ചയായി വിറയ്ക്കുന്നുണ്ടെന്നും അയാൾ തന്നെ വിറയ്ക്കുകയാണെന്നും.
മണ്ടേല പറഞ്ഞു, "ഇല്ല, അങ്ങനെയല്ല. എന്നെ ജയിലിലടച്ച ജയിലിലെ ജയിലറായിരുന്നു അദ്ദേഹം. എന്നെ പീഡിപ്പിക്കുകയും വിലപിക്കുമ്പോൾ ഞാൻ വെള്ളം ചോദിക്കുകയും ചെയ്യുമ്പോഴെല്ലാം എൻ്റെ ദേഹത്തു മൂത്രം ഒഴിക്കുമായിരുന്നു, അത് എന്നെ വിഷമിപ്പിക്കാറുണ്ടായിരുന്നു.
മണ്ടേല പറഞ്ഞു, ഞാൻ ഇപ്പോൾ രാഷ്ട്രപതിയായി, അദ്ദേഹവും അതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കി. പക്ഷെ എന്റെ ജീവിതം അങ്ങനെയല്ല. പ്രതികാരമായി പ്രവർത്തിക്കുന്നത് നാശത്തിലേക്ക് നയിക്കുമെന്ന് ഞാൻ കരുതുന്നു. അതേസമയം, ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനസികാവസ്ഥ നമ്മെ വികസനത്തിലേക്ക് നയിക്കുന്നു.
2⃣മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്ന് / പതിനാല് വയസുകാരിയോട് ടിക്കറ്റു ചെക്കർ പറഞ്ഞു
ടിക്കറ്റു ചെക്കർ "ടിക്കറ്റ് എവിടെ?"
പെൺകുട്ടി വിറച്ചു, "ഇല്ല സർ."
ടിക്കറ്റു ചെക്കർ "ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്നിറങ്ങുക."
ഞാൻ ഇതിനുള്ള ടിക്കറ്റ് നൽകുന്നു ………. പിന്നിൽ നിന്ന് ഒരു സഹയാത്രികയായ ഉഷ ഭട്ടാചാര്യയുടെ ശബ്ദം വന്നു.
ഉഷ ജി - "നിങ്ങൾക്ക് എവിടെ പോകണം?"
പെൺകുട്ടി - "മാഡം അറിയില്ല!"
ഉഷ ജി - "എങ്കിൽ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ!"
ഉഷ ജി - "നിങ്ങളുടെ പേര് എന്താണ്?"
പെൺകുട്ടി - "ചിത്ര"
ബാംഗ്ലൂരിലെത്തിയ ഉഷാജി ചിത്രയുടെ ജീവിതത്തെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി.അവളെ ഒരു നല്ല സ്കൂളിൽ ചേർത്തു. താമസിയാതെ ഉഷ ജിക്ക് ദില്ലിയിലേക്ക് മാറി, അതിനാൽ ചിത്രയുമായുള്ള ബന്ധം നഷ്ടപ്പെട്ടു, ചിലപ്പോൾ ഫോണിൽ വല്ലപ്പോഴും മാത്രമേ സംസാരിക്കൂ.
ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം ഉഷാജിയെ സാൻ ഫ്രാൻസിസ്കോയിലേക്ക് (യുഎസ്എ) ഒരു പ്രഭാഷണത്തിനായി വിളിച്ചു. പ്രഭാഷണത്തിന് ശേഷം, ഹോട്ടൽ ബിൽ അടയ്ക്കാൻ അവർ റിസപ്ഷനിൽ പോയപ്പോൾ, പിന്നിൽ നിൽക്കുന്ന മനോഹരമായ ദമ്പതികൾ ബിൽ അടച്ചതായി കണ്ടെത്തി.
ഉഷാജി "നിങ്ങൾ എന്തിനാണ് എന്റെ ബിൽ അടച്ചത്?"
മാഡം, ഇത് മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റിന് മുന്നിൽ ഒന്നുമല്ല.
ഉഷാജി "ഹേ ചിത്ര!" ...
ചിത്ര മറ്റാരുമല്ല ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർമാൻ സുധാ മൂർത്തി ഇൻഫോസിസ് സ്ഥാപകൻ ശ്രീ നാരായണ മൂർത്തിയുടെ ഭാര്യയാണ്.
അദ്ദേഹത്തിന്റെ "ദി ഡേ ഐ സ്റ്റോപ്പ് ഡ്രിങ്ക് മിൽക്ക്" എന്ന പുസ്തകത്തിൽ നിന്നാണ് ഈ ചെറുകഥ എടുത്തത്.
ചിലപ്പോൾ നിങ്ങൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കും.
മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നു, പക്ഷേ മനുഷ്യത്വം.....!

പാണ്ഡവരെയും കൗരവരെയും ഒക്കെ ആയുധവിദ്യ പരിശീലിപ്പിച്ചിരുന്ന ദ്രോണാചാര്യർ ഒരു ദിവസം അവരുടെ അസ്ത്രവിദ്യ പാഠവും പരീക്ഷയ്ക്കുന്ന ഒരു രംഗം മഹാഭാരതത്തിലുണ്ട്. ദൂരെ വൃക്ഷത്തിൽ ഇരിക്കുന്ന ഒരു കൃത്രിമ പക്ഷി ആ പക്ഷിയെ അമ്പെയ്ത് വീഴ്ത്തുകയായിരുന്നു ശിഷ്യന്മാർ ചെയ്യേണ്ടിയിരുന്നത് ആദ്യമായി എത്തുന്ന ധർമ്മപുത്രരോട് ദ്രോണർ ചോദിക്കുന്നു നീ ലക്ഷ്യത്തിൽ എന്ത് കാണുന്നു ? ധർമ്മപുത്രർ വളരെ സൂക്ഷ്മതയോടെ നോക്കിയിട്ട് പറയുന്നു വൃക്ഷം കാണുന്നു വൃക്ഷത്തിൽ ഇരിക്കുന്ന പക്ഷിയെ കാണുന്നു അതിനുചുറ്റും അങ്ങയെ കാണുന്നുണ്ട് എന്റെ സഹോദരങ്ങളായ മറ്റ് ശിഷ്യന്മാരെ കാണുന്നുണ്ട്. ദ്രോണർ അമ്പെയ്യാൻ അനുവാദം നൽകിയില്ല. തുടർന്ന് വന്നവരെല്ലാം ഏറെക്കുറെ ഇതുപോലെയുള്ള ഉത്തരങ്ങളാണ് ആചാര്യന് നൽകിയത്. പിന്നീട് അർജുനന്റെ ഊഴമായിരുന്നു അർജുനൻ എത്തുമ്പോഴേക്കും ദ്രോണാചാര്യർ ചോദിക്കുന്നു നീ ലക്ഷ്യത്തിൽ വൃക്ഷം കാണുന്നുണ്ടോ ? അർജുൻ പറയുന്നു ഇല്ല വൃക്ഷത്തിൽ ഇരിക്കുന്ന പക്ഷിയെ കാണുന്നുണ്ടോ ? ഇല്ല ലക്ഷ്യത്തിൽ നീ എന്താണ് കാണുന്നത് ആചാര്യരുടെ ചോദ്യം അർജുനൻ മറുപടി പറയുന്നു ഞാൻ എന്റെ ലക്ഷ്യത്തിൽ വൃക്ഷത്തിൽ ഇരിക്കുന്ന പക്ഷിയുടെ കണ്ണാണ് കാണുന്നത്. ഉടനെതന്നെ അമ്പെയ്തുകൊള്ളാൻ അനുവാദം കൊടുക്കുന്നു. അർജുൻ ഒറ്റ അമ്പിനു തന്നെ ക്രിതിമ പക്ഷിയെ അമ്പെയ്തു വീഴ്ത്തുന്നു.അർജുനൻ തന്റെ ലക്ഷത്തിൽ ആ ക്രിതിമ പക്ഷിയുടെ കണ്ണ് മാത്രമാണ് കണ്ടത് അതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്റെ ലക്ഷ്യം സാധിക്കാൻ അർജുനന് സാധിച്ചു.
നമുക്ക് ജീവിതത്തിൽ ലക്ഷ്യങ്ങൾ ഏറെയുണ്ടെങ്കിലും പലപ്പോഴും അത് ഒന്നും നേടാൻ സാധിക്കാതെ വരുന്നു അതിന്റെ പ്രധാന കാരണം നമ്മുടെ ഏകാഗ്രതക്കുറവ് തന്നെ ശ്രദ്ധ കുറവ് തന്നെ കാരണം ലക്ഷ്യം നാം മനസ്സിൽ ഒന്ന് കണ്ടാലും അതിൽ ചുറ്റുപാടുമുള്ള പലതിലേക്കും നമ്മുടെ ശ്രദ്ധ വികേന്ദ്രീകരിച്ചു പോകാറുണ്ട് അതാണ് വാസ്തവം. നാം ഒരു ലക്ഷ്യം കണ്ടെത്തിയാൽ അതിലേക്ക് തന്നെ നമ്മുടെ മനസ്സും ഹൃദയവും കണ്ണും ഒക്കെ ഉറപ്പിക്കണം മറ്റിടങ്ങളിലേക്ക് ശ്രദ്ധ പോകരുത് നാം ലക്ഷ്യം വെയ്ക്കുന്ന കാര്യങ്ങൾ നമ്മുടെ നന്മയ്ക്ക് ഉപകരിക്കുന്നതാണെന്ന് ഉറപ്പുവരുത്തുകയും ആ ഒരൊറ്റ ലക്ഷ്യത്തിലേക്ക് നമ്മുടെ മനസ്സും ഹൃദയവും കണ്ണുമൊക്കെ ഉറപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ആ ലക്ഷ്യം നേടിയെടുക്കാൻ നമുക്ക് സാധിക്കും വിജയം നമ്മുടെ തന്നെയാകും തീർച്ച....

-ബീര്‍ബലിന്റെ ബുദ്ധി-
അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയും കൊട്ടാരം സദസ്യനുമായിരുന്ന ബീര്‍ബലിനെകുറിച്ച് നിങ്ങൾ കേട്ടിരിക്കുമല്ലൊ. ഏത് വിഷമം പിടിച്ച പ്രശ്‌നത്തിനും നീതിപൂര്‍വ്വമായ പരിഹാരം കണ്ടെത്തി ചക്രവര്‍ത്തിയെ ദുര്‍ഘട ഘട്ടത്തില്‍നിന്നും രക്ഷിക്കുന്ന ബീര്‍ബലിനോട് അദ്ദേഹത്തിന് വളരെ മതിപ്പായിരുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ബീര്‍ബലിനോട് അസൂയയും വിദ്വേഷവും ഉള്ളവര്‍ കൊട്ടാരത്തിലുണ്ടായിരുന്നു. അവര്‍ എങ്ങനെയെങ്കിലും ബീര്‍ബലിനെ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് പാത്രമാക്കാന്‍ അവസരം കാത്ത് കഴിയുകയായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു പൊട്ടക്കണ്ണന്‍ അബ്ദുള്‍ കരീം. നീചനും ദുരാഗ്രഹിയുമായ കരീമിന്റെ മനസ് ബീര്‍ബലിന് നല്ലതുപോലെ അറിയാം. പലതവണ അവരുടെ കെണിയില്‍നിന്നും അവരെ വെട്ടിലാക്കി തന്ത്രപൂര്‍വ്വം രക്ഷപെട്ടിട്ടുള്ളതും ബീര്‍ബല്‍ ഓര്‍ക്കും.
ഒരുദിവസം ബീര്‍ബല്‍ വെറ്റില മുറുക്കി വെളിയിലേക്കു തുപ്പിയപ്പോള്‍ കൊട്ടാരത്തിലെ മനോഹരമായ മാര്‍ബിള്‍തൂണില്‍ അല്പം വീണു. ഇതു കണ്ട് പൊട്ടക്കണ്ണന്‍ അബ്ദുള്‍ കരീം ചക്രവര്‍ത്തിയോട് പോയി രഹസ്യമായി പറഞ്ഞു.
കൊട്ടാരത്തിലെ മാര്‍ബിള്‍തൂണുകള്‍ തുപ്പി അലങ്കോലമാക്കിയെന്നറിഞ്ഞപ്പോള്‍ ചക്രവര്‍ത്തിക്ക് വല്ലാത്ത ദേഷ്യം തോന്നി. അദ്ദേഹം ബീര്‍ബലിനെ ഉടന്‍ വരുത്തി പറഞ്ഞു.
‘മേലില്‍ ഇതുപോലുള്ള പ്രവര്‍ത്തി ആവര്‍ത്തിക്കരുത്. ഉപയോഗശൂന്യമായ സ്ഥലത്ത് മാത്രമേ തുപ്പാവൂ.’
ചക്രവര്‍ത്തിയുടെ ഉത്തരവ് ബീര്‍ബല്‍ സമ്മതിച്ചു. ഇതിന്റെ പിന്നില്‍ ആ അബ്ദുള്‍കരീമാണെന്ന് ബീര്‍ബലിന് മനസിലായി. അയാളെ ഒരു പാഠം പഠിപ്പിക്കാന്‍ ബീര്‍ബല്‍ തീരുമാനിച്ചു.
അടുത്തദിവസം ബീര്‍ബല്‍ വെറ്റിലയും മുറുക്കി കൊട്ടാരത്തിലെ വരാന്തയില്‍കൂടി നടന്നുവരികയായിരുന്നു. അപ്പോള്‍ അതാ എതിരേ വരുന്നു അബ്ദുള്‍കരീം. ബീര്‍ബല്‍ പിന്നെ വൈകിയില്ല. കരീമിന്റെ പൊട്ടക്കണ്ണിലേക്ക് ഒരു തുപ്പുകൊടുത്തു. മുഖമാകെ ചായം വീണപോലെ വികൃതമായി. കരഞ്ഞുകൊണ്ടയാള്‍ ചക്രവര്‍ത്തിസദസിലേക്ക് നീങ്ങി. ഈ രംഗം കാണുമ്പോള്‍ ചക്രവര്‍ത്തി തീര്‍ച്ചയായും ബീര്‍ബലിനെ ശിക്ഷിക്കും എന്നയാള്‍ സന്തോഷിച്ചു.
സദസിലെത്തിയ അബ്ദുള്‍കരീം കാര്യം ചക്രവര്‍ത്തിയെ ബോധിപ്പിച്ചു. കോപിഷ്ഠനായ അദ്ദേഹം ഉടന്‍ തന്നെ ബീര്‍ബലിനെ വിളിപ്പിച്ച് കരീമിന്റെ മുഖത്ത് തുപ്പുവാനുണ്ടായ കാരണം തിരക്കി. അപ്പോള്‍ ബീര്‍ബല്‍ ശാന്തനായി പറഞ്ഞു. ‘പ്രഭോ….ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഉപയോഗശൂന്യമായ സ്ഥലത്ത് മാത്രമേ തുപ്പാവൂ എന്ന് അങ്ങ് എന്നെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയത് മറക്കാനിടയില്ലല്ലോ. ഞാന്‍ അത്രയും മാത്രമേ ചെയ്തിട്ടുള്ളു. കരീമിന്റെ പൊട്ടക്കണ്ണുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമാണ് പ്രഭോ ഉള്ളത്.?’
ബീര്‍ബലിന്റെ മറുപടി കേട്ട് സദസ്യരൊന്നടങ്കം പൊട്ടിച്ചിരിച്ചു. അക്ബര്‍ ചക്രവര്‍ത്തി ചിരിയടക്കാന്‍ നന്നേ പാടുപെട്ടു. പൊട്ടക്കണ്ണന്‍ അബ്ദുള്‍കരീമാകട്ടെ ഇളിഭ്യനായി സ്ഥലംവിടുകയും ചെയ്തു.

-ആളേറിയാൽ പാമ്പ് ചാവില്ല-
(കാര്യം നടത്താൻ കഴിവുള്ള കുറച്ചു പേർ മതി, അധികമായാൽ ഒന്നും നടക്കില്ല)
പാമ്പിനെ കൊല്ലാൻ അനേകം പേർ കൂടിചേർന്നാൽ കാര്യം നടന്നുവെന്നു വരില്ല. അവരിലധികവും ഭീരുക്കളാവും. പേടിച്ചു നിൽക്കുകയല്ലാതെ അവർക്കൊന്നിനും കഴിഞ്ഞെന്നു വരില്ല. ധീരനായ ഒരാൾ മതി പാമ്പിന്റെ കഥകഴിക്കാൻ. ഏതുകാര്യവും ശരിയായി നിർവഹിക്കുന്നതിന് പ്രാപ്തരായ കുറച്ചുപേരെ വേണ്ടതുള്ളൂ. അധികം പേരെ കൂട്ടിയാൽ കാര്യനിർവഹണം ശരിയായെന്നു വരില്ല.പലരും സ്ഥാനമാനങ്ങൾ ലക്ഷ്യമാക്കി രംഗത്ത് വരുന്നവരാകും. ചിലർക്കു പേര് പ്രസിദ്ധീകരിച്ചു കണ്ടാൽ മതി മതി പിന്നെ അവിടേക്ക് എത്തി നോക്കുക പോലും ചെയ്യില്ല. അതിനാൽ ഓരോ കാര്യത്തിനും കഴിവും അർഹതയുമുള്ള കുറച്ചുപേരെ നിയോഗിക്കുന്നതായിരിക്കും ബുദ്ധി. പാചകക്കാർ അധികമായാൽ പാചകം മോശമാകും എന്നും ഒരു ചൊല്ലുണ്ട്.

നിറം നോക്കാതെ നിഴലുകൾക്കെല്ലാം
ഇരുട്ട് നൽകിയത്
മനുഷ്യരെല്ലാം തുല്യരാണെന്നും
അഹങ്കരിക്കാൻ അവന്റെ കയ്യിൽ ഒന്നുമില്ല എന്നുള്ള സന്ദേശമായിരിക്കും.
® @prajodhanam ®
ഇരുട്ട് നൽകിയത്
മനുഷ്യരെല്ലാം തുല്യരാണെന്നും
അഹങ്കരിക്കാൻ അവന്റെ കയ്യിൽ ഒന്നുമില്ല എന്നുള്ള സന്ദേശമായിരിക്കും.
® @prajodhanam ®
ജീവിത വിജയം
°°°°°°°°°°°°°°°°°°
നിങ്ങൾക്ക് ജീവിതവിജയം വേണമെങ്കിൽ സ്ഥിര പരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ ഉപദേശിയായും മുൻകരുതലിനെ ജ്യേഷ്ഠനായും മഹത്വത്തെ രക്ഷിതാവായും ഗണിക്കണം.
◆എഡിസൺ◆

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.
■ഓഷോ■
® @prajodhanam ®
■ഓഷോ■
® @prajodhanam ®
💐വസ്തുതകളെ എപ്പോഴും ശാന്തമായും, നിഷ്പക്ഷമായും തന്നെ വിലയിരുത്താൻ ശീലിക്കുന്നത് നമ്മുടെ ക്ഷമാശീലത്തിന്റെ ഉയർച്ചയേ കുറിക്കുന്നു.
💐സ്വതാല്പര്യങ്ങൾക്കനുസരിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നത് സങ്കുചിതത്വമാണ്.
💐നാം ശരിയാവുമ്പോൾ മറ്റൊരാൾ തെറ്റാവണമെന്നില്ല.
💐വിവാദവും, ഭിന്നതയുമുണ്ടാവുമ്പോൾ സമചിത്തതയും, സഭ്യമായ പെരുമാറ്റരീതികളും ആയുധമാക്കി വിജയിക്കുന്നത് വ്യക്തിത്വത്തിനു മാറ്റു കൂട്ടുന്നു.

🌺ആഗ്രഹങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ.
🌺ചെറിയ ആഗ്രഹങ്ങളുള്ളവർ ചെറിയതോതിൽ പ്രവർത്തിക്കുമ്പോൾ വലിയ ആഗ്രഹങ്ങളുള്ളവർ തീവ്രമായി പരിശ്രമിക്കുന്നു.
🌺അശുഭാപ്തി വിശ്വാസികൾ തന്റെ തോൽവിക്ക് കാരണം ചുറ്റുപാടുകളാണെന്ന് പറഞ്ഞ് സ്വയം ശപിക്കുമ്പോൾ ശുഭാപ്തി വിശ്വാസികൾ നല്ലതുവരും എന്നു പ്രതീക്ഷിച്ച് നിലകൊള്ളുന്നു.
🌺യഥാർത്ഥ വിജയി തന്റെ വിജയത്തിനായി വിട്ടുവീഴ്ചയില്ലാത്ത ശ്രമം നടത്തികൊണ്ട് തോൽക്കില്ല എന്ന മനസ്സോടെ ലക്ഷ്യത്തിൽ എത്തുംവരെയും സർവ ഊർജവും അതിനായി കേന്ദ്രീകരിക്കുന്നു.

💫നാം ചെയ്യുന്ന ദാനങ്ങൾ
ലോകം കാണുകയോ,
കാണാതിരിക്കുകയോ ചെയ്യട്ടെ.
💫പക്ഷെ തീർച്ചയായും അത് ദൈവം അറിയുന്നുണ്ട്.
💫നാം ഒന്ന് മാത്രമെ ചെയ്യേണ്ടതുള്ളു.
💫നന്മ ചെയ്യുക.അതിൽ തന്നെ ആത്മസംതൃപ്തി കണ്ടെത്തുക.

🌸പണത്തിന് വേണ്ടി മാത്രം ജീവിക്കുന്നവർ ഏതു വിധേനയും പണം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരിക്കും ..അവിടെ വഴികളും പദ്ധതികളും അപ്രസക്തമായിരിക്കും.
🌺പ്രശസ്തി ആഗ്രഹിക്കുന്നവർ എല്ലാം ചെയ്യുന്നത് നാലാൾ കാണുന്ന വിധത്തിൽ ആയിരിക്കും.
🌺ഉദാത്തമായ സൽകർമ്മങ്ങൾ മാത്രം ലക്ഷ്യമിടുന്നവർ ആരാലും ശ്രദ്ധിക്കപ്പെടാതെ ഏതെങ്കിലും കോണിൽ ഉണ്ടാകും.
🌸ഒരാളുടെ ദിനവൃത്താന്തം അറിഞ്ഞാൽ അയാളുടെ മനോഭാവവും മഹനീയതയും വളരെ വ്യക്തമായി തിരിച്ചറിയാം.
🌸ഗുണനിലവാരമുള്ള ജീവിതത്തിന് മികച്ച ദർശനങ്ങളും സത്യസന്ധമായ നിത്യാനുഷ്ടാനങ്ങളും ഉണ്ടാകണം.
🌸അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതും കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഉത്തരവാദിത്തപൂർണ്ണമായ പെരുമാറ്റം ഉണ്ടാകുന്നത്.
🌸സമ്പാദ്യം പ്രലോഭനമാകുമ്പോൾ സന്മാർഗ്ഗം തിരിഞ്ഞു നടക്കും . എങ്ങനെ ജീവിക്കണം എന്നത് സ്വന്തം തീരുമാനം ആണ് . പക്ഷേ അത് എങ്ങനെയും ജീവിക്കാം എന്നതിനുള്ള ലൈസൻസ് അല്ല.

പ്രിയപ്പെട്ട കൂട്ടുകാരെ.......
പ്രചോദനം ചാനൽ discuss ചെയ്യാൻ ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞിരിക്കുമല്ലോ.....എല്ലാ കൂട്ടുകാരും അതിൽ ജോയിൻ ചെയ്‌ത് നിങ്ങളുടെ സൃഷ്ടികൾ പോസ്റ്റ് ചെയ്യുക.....നല്ല പോസ്റ്റുകൾ ചാനലിൽ ഉൾപ്പെടുത്താം....
ലിങ്ക്:
https://tttttt.me/joinchat/GHgFklHnskTBH0tJz-AKpA

✌️പ്രചോദനം✌️ pinned «പ്രിയപ്പെട്ട കൂട്ടുകാരെ....... പ്രചോദനം ചാനൽ discuss ചെയ്യാൻ ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞിരിക്കുമല്ലോ.....എല്ലാ കൂട്ടുകാരും അതിൽ ജോയിൻ ചെയ്‌ത് നിങ്ങളുടെ സൃഷ്ടികൾ പോസ്റ്റ് ചെയ്യുക.....നല്ല പോസ്റ്റുകൾ ചാനലിൽ ഉൾപ്പെടുത്താം.... ലിങ്ക്: https://tttttt.me/joinch…»
◆നിരാശ ഒഴിവാക്കുക◆
💥നിരാശയുടെ സന്താനമാണ് ടെന്‍ഷന്‍. വിശ്വാസത്തിന്റെ ഇന്ധനം കൊണ്ട് മനസ്സില്‍ ചാര്‍ജ് നിറക്കുക.
💥നിഷ്‌ക്രിയമായ ശരീരവും നിഷ്‌ക്രിയമായ മനസും സൃഷ്ടിക്കുന്ന ശൂന്യതയുടെ ഇരിപ്പിടത്തിലേക്ക് നിരാശ കയറി ഇരിക്കുന്നു.
💥മറ്റുള്ളവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എന്നാല്‍ ഉയര്‍ന്ന ഉത്തരവാദിത്വബോധത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുക.

💧ഓരോ മനുഷ്യനിലും എനിക്ക് പഠിക്കുവാനുള്ള എന്തെങ്കിലും ഉണ്ടായിരിക്കും.
💧അക്കാര്യത്തിൽ ഞാൻ അയാളുടെ ശിഷ്യനാണെന്നോർക്കുക.മനസാക്ഷിയുടെ സ്വരം ശ്രവിക്കുക, മനസാക്ഷിശുദ്ധമെങ്കിൽ നിങ്ങൾ ധീരനാണ്.
💧എല്ലാ സാഹചര്യങ്ങളിലും എല്ലാ മനുഷ്യരിലും നൻമ കാണുക..മറ്റുള്ളവരുടെ നൻമയും സൗന്ദര്യവും ആസ്വദിക്കുമ്പോൾ, അത് നമ്മുടെ നൻമയെ തന്നെ നാം കണ്ടെത്തുകയാണ്, പോഷിപ്പിക്കുകയാണ്.