✌️പ്രചോദനം✌️
1K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
⬅️ചിലപ്പോൾ തടസങ്ങൾ നമ്മുടെ വഴിമുടക്കിയെന്നു വരാം.➡️

🌹സൂര്യന്റെ ചൂട് ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് തീവ്രമാക്കുമ്പോൾ, ഒരു ലെൻസ് ഉപയോഗിച്ച് അഗ്നിജ്വാല സൃഷ്ടിക്കാൻ കഴിയും.

🌹അതുപോലെ നമ്മുടെ ഹൃദയവും ചിന്തകളും ലക്ഷ്യത്തിൽ ഉറപ്പിക്കണം. നമ്മുടെ ആഗ്രഹങ്ങൾക്ക് തീവ്രത വർധിപ്പിക്കണം.

🌹പലപ്പോഴും പ്രതിസന്ധികൾ കടന്നുവരാം.., അപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ അലസത വെടിഞ്ഞു മുന്നേറുക.
® @prajodhanam ®
💓നമ്മുടെ വ്യക്തിപരവും സാമൂഹികപരവുമായിട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്നത് നമ്മുടെതായ ചിന്തകളാണ്.

💓ചിന്തിച്ചുള്ള പ്രവർത്തികളും ആലോചിച്ചുള്ള സംസാരവും നമ്മുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

💓നല്ലത് ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും നന്മയുടെ പ്രകാശം പരത്താനും ശ്രമിക്കുക.

💓വികലമായ ചിന്തകളെ ഉൾക്കൊള്ളാതെ പോസിറ്റീവായുള്ള ചിന്തകൾക്ക് മനസ്സിൽ ബോധപൂർവ്വം സ്ഥാനം നൽകുക.
® @prajodhanam ®
▪️വിധി തങ്ങളുടെ ജീവിതലക്ഷ്യം നേടുന്നതിനെ തടസ്സപ്പെടുത്തും എന്ന ചിന്ത ഓരോ വ്യക്തിയും ഒഴിവാക്കണം.

▪️നക്ഷത്രങ്ങളെ സ്വപ്നം കണ്ടുകൊണ്ട്, നക്ഷത്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് പറന്നുയരാൻ നമുക്ക് കഴിയണം.

▪️മനുഷ്യ സ്‌നേഹത്തിന്റെ ഉത്തമ നിദർശനങ്ങളായി വളർന്നു വരാനുള്ള ക്ഷമയും സഹിഷ്ണുതയും നമുക്കുണ്ടാവണം.

▪️നമ്മുടെ അറിവുകളും നിപുണതകളും ഒത്തുചേർന്ന മികച്ച ഒരു മനോഭാവം സൃഷ്ടിച്ചുകൊണ്ട് നാം മുന്നോട്ടു പോകണം.
® @prajodhanam ®
💠സൗഭാഗ്യങ്ങളുടെ മൂല്യം💠

❤️തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളുടെ മൂല്യം മനസ്സിലാക്കാതെ വരുമ്പോഴാണ് തനിക്കില്ലാത്തതും, ലഭിക്കാത്തതുമായ കാര്യങ്ങളുടെ പരാതിപട്ടിക ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

❤️ദുർബലമായ പല സാഹചര്യത്തിലും തനിക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെപറ്റി ചിന്തിക്കുമ്പോൾ മറികടക്കാവുന്ന പല അവസ്ഥകളുമുണ്ട്.

❤️പല വിഷമതകളും, ഇന്ന് തനിക്കുളളതൊന്നുമില്ലാത്ത ഒരു സഞ്ചയം കൂടി ചുറ്റുമുണ്ടെന്ന് ആത്മാർത്ഥമായി മനസ്സിലാക്കുന്നിടത്തു തീരുന്നതേയുള്ളൂ.
® @prajodhanam ®
സ്നേഹവും സന്തോഷവും സമാധാനവും നന്മയും നിറഞ്ഞ നല്ല നാളുകൾ നിങ്ങൾക്ക് ഈ ചിങ്ങപ്പുലരിയിൽ
ആശംസിക്കുന്നു.
® @prajodhanam ®
•തെറ്റ്•

തെറ്റ് കണ്ടുപിടിക്കൽ സത്യം കണ്ടുപിടിക്കലിനെക്കാൾ എളുപ്പമാണ്. തെറ്റ് പൊങ്ങിക്കിടക്കും. സത്യം അന്വേഷിച്ച് ഇറങ്ങിച്ചെന്നാൽ മാത്രം കാണത്തക്കവിധം അടിയിലായിരിക്കും.
® @prajodhanam ®
സ്നേഹിക്കുന്നവർക്കായി മാറ്റിവെക്കുന്ന സമയവും സ്വപ്നവും ഒരിക്കലും നഷ്ടമാകില്ല.

കാരണം സ്നേഹത്തേക്കാൾ വലുതായി ഈ ലോകത്ത് മറ്റൊന്നും ഇല്ല.
® @prajodhanam ®
◆ഇരിക്കും മുമ്പേ കാൽ നീട്ടുരുത് ഇരുന്നിട്ടേ കാൽ നീട്ടാവു◆

(ആദ്യം ചെയ്യേണ്ടത് ആദ്യം ചെയ്യുക അല്ലാതെ പ്രവർത്തിച്ചാൽ അധപതനം ആയിരിക്കും ഫലം)

നാം ക്ഷമാശീലരാകണം. തിടുക്കപ്പെട്ട്, ആലോചന ശൂന്യമായി എടുത്തു ചാടിയാൽ അപകടം പറ്റും, തീർച്ച ഓരോ പ്രവർത്തിക്കും അതിന്റെ ക്രമമുണ്ട്. അതു പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ക്രമഭംഗം വന്നാൽ അത് ദോഷമായിത്തീരും. "എടുത്തു ചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടു വിധി "എന്ന് മഹാകവി ഉള്ളൂർ പറഞ്ഞിരിക്കുന്നത് എത്രയോ വാസ്തവമാണ്. ഇരിപ്പ് ശരിയായോ; ഇപ്പോൾ കാല് നീട്ടിയാൽ വല്ല കുഴപ്പവും ഉണ്ടാകുമോ എന്നെല്ലാം ചിന്തിച്ചിട്ടു വേണം നാം കാൽ നീട്ടാൻ.
® @prajodhanam ®
◀️അഭിനയവും അനുഭവവും▶️

പണ്ട് വിജയനഗരത്തിൽ ജ്ഞാനകീർത്തി എാെരു പണ്ഡിതൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു കുതിരയുണ്ട്. പ്രഭാഷണങ്ങൾക്കും മറ്റുമായി അദ്ദേഹം ആ കുതിരയുടെ പുറത്താണ് ഓരോ സ്ഥലത്തേക്കും പോയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ജ്ഞാനകീർത്തി ദൂരെയൊരു സ്ഥലത്തേക്ക് ഒരു കാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് പോവുകയായിരുന്നു. അപ്പോഴാണ് വഴിയിലൊരിടത്ത് അവശനായ ഒരു യുവാവ് വീണുകിടക്കുന്നതു കണ്ടത്. ജ്ഞാനകീർത്തി അടുത്തെത്തിയപ്പോൾ യുവാവ് ദയനീയമായി കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു മഹാത്മാവേ വിശന്നു തളർന്ന് വഴിയിൽ വീണു പോയതാണ് ഞാൻ. എന്നെ എഴിന്നേൽക്കാൻ സഹായിക്കണേ

അതുകണ്ട് അലിവ് തോന്നിയ ജ്ഞാനകീർത്തി കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി. എന്നിട്ട് യുവാവിനെ എഴുന്നേൽക്കാൻ സഹായിച്ചു. തന്റെ കൈവശം പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതി അദ്ദേഹം അവന് കഴിക്കാനായി നീട്ടി. അടുത്ത നിമിഷം ആ ഭക്ഷണപ്പൊതിയുമായി യുവാവ് ജ്ഞാനകീർത്തിയുടെ കുതിരപ്പുറത്തേക്ക് ചാടിക്കയറി. എന്നിട്ട് അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചുകൊണ്ട് അവിടന്ന് കുതിച്ചു പറഞ്ഞു!
വൃദ്ധനായ ജ്ഞാനകീർത്തിക്ക് അതു കണ്ടുനിൽക്കാനേ കഴിഞ്ഞുളളൂ. എന്നാൽ അദ്ദേഹം ഉറക്കെ അവനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു. പക്ഷെ ഒപ്പം ഈ വാക്കുകളും കൊണ്ടുപോകൂ.. അതുകേട്ട് കുറച്ചകലെ ആ യുവാവ് കുതിരയെ നിർത്തി. എന്തായിരിക്കും വൃദ്ധൻ കൊണ്ടുപോകാൻ പറഞ്ഞ വാക്കുകൾ എന്നറിയാൻ അവന് ഉത്കണ്ഠയായി. അപ്പോൾ ജ്ഞാനകീർത്തി ഇങ്ങനെ പറഞ്ഞു. നിന്റെ തട്ടിപ്പ് അസ്സലായി. പക്ഷെ എന്നെ ഇങ്ങനെ തട്ടിച്ച കാര്യം ലോകത്ത് ഒരാളോടും നീ പറയരുതേ! ഹി..ഹി..ഹി പറഞ്ഞാലെന്താ, ആളുകൾ എന്നെ ശിക്ഷിക്കുമോ? പുച്ഛത്തോടെ യുവാവ് ചോദിച്ചു.

അതല്ല, വഴിയിൽ അവശത അഭിനയിച്ച് കിടന്ന് നീ ഒരാളെ പറ്റിച്ചത് കേട്ടാൽ അളുകൾ പിന്നെ വഴിയിൽ അങ്ങനെ കിടക്കുന്ന പാവങ്ങളേയും
സംശയിക്കും. യഥാർത്ഥത്തിൽ തളർന്നു വഴിയിൽ കിടക്കുന്നവർക്കും പിന്നെ അളുകൾ സഹായമൊന്നും ചെയ്യാതാകും. ഇപ്പോൾ നീ ചെയ്ത ചതി എന്നെ മാത്രമെ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ. എന്നാൽ ഇക്കാര്യം പറഞ്ഞു പരത്തി കേമനാകാൻ ശ്രമിച്ചാൽ അത് ഒട്ടേറെ പാവങ്ങൾക്ക് ഭാവിയിൽ ബുദ്ധിമുട്ടാകും. ശരി ഇനി പൊയ്ക്കോളൂ!
ജ്ഞാനകീർത്തിയുടെ വാക്കുകൾ കേട്ട് യുവാവ് അദ്ഭുതപ്പെട്ടു. തന്റെ നഷ്ടത്തെ സഹിച്ചുകൊണ്ട് ലോകത്തിന് നല്ലതുമാത്രം വരുത്താൻ ആഗ്രഹിക്കുന്ന ആ മനുഷ്യനെ ചതിക്കാൻ അവന് മനസുവന്നില്ല. ജ്ഞാനകീർത്തിക്ക് ഭക്ഷണപ്പൊതിയും തിരികെ നൽകിയിട്ട് അവൻ അദ്ദേഹത്തോട് മാപ്പു ചോദിച്ചു. അന്നുമുതൽ അവൻ നല്ലവനായിത്തീരുകയും ചെയ്തു.
® @prajodhanam ®
മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുനോവലുകളിൽ മുൻനിരയിൽ നിൽക്കുന്നതാണ് "കേശവദേവിന്റെ ഓടയിൽ നിന്ന്" എന്ന കഥ. അതിൽ നമുക്ക് കാണാം പപ്പു എന്ന റിക്ഷാ വലിക്കാരൻ ലക്ഷ്മി എന്ന പെൺകുട്ടിയെ വളർത്തിവലുതാക്കി ഉന്നതമായ നിലയിൽ എത്തിക്കുകയാണ് പപ്പുവിന്റെ ജീവിതലക്ഷ്യം തന്നെ. അതിനു വേണ്ടി കഴിവിലും കൂടുതൽ അയാൾ പണിയെടുക്കുന്നു. അങ്ങനെ പണിയെടുത്ത് ഒരു ക്ഷയ രോഗിയായി മാറുന്നു. എന്നാൽ നല്ല നിലയിലെത്തി കഴിഞ്ഞപ്പോൾ ലക്ഷ്മിയ്ക്കും അമ്മയ്ക്കും പപ്പുവിനെ പുച്ഛമായി അയാളോട് വെറുപ്പായി. പപ്പുവാകട്ടെ ആവശ്യത്തിലേറെ കഷ്ടപ്പെട്ട് അല്ലേൽ തന്റെ കഴിവിലും ഏറെ കഷ്ടപ്പെട്ട് ചുമച്ച് ചുമച്ച് ക്ഷയ രോഗം മൂർച്ഛിച്ച് എരിഞ്ഞു തീരുകയാണ്.

ചിലപ്പോഴൊക്കെ കേശവദേവിന്റെ ഈ ഭാവന കഥാപാത്രങ്ങളെ വെല്ലുന്ന രീതിയിലുള്ള മനുഷ്യരെ നമ്മുടെ ഇടയിലും നമുക്ക് കാണാൻ സാധിക്കും. അതായത് സ്വന്തം അച്ഛനമ്മമാരോടും അവരുടെ പഴഞ്ചൻ രീതികളോടുമൊക്കെ ഒത്തിരിയേറെ വെറുപ്പ് സൂക്ഷിക്കുന്ന അതിനെ ദേഷ്യത്തോടെ മാത്രം കാണുന്ന പുതുതലമുറയിൽ പെട്ട ധാരാളം ചെറുപ്പക്കാർ ഉണ്ടാകും ഉന്നത ബിരുദങ്ങൾ നേടിയതു കൊണ്ടോ വിദേശത്ത് ലക്ഷങ്ങൾ സമ്പാദിച്ചതു കൊണ്ടോ വിവേകം ഉണ്ടാകണമെന്നില്ല. പ്രിയമുള്ളവരെ ദാരിദ്രം ഒരിക്കലും ഒരു കുറ്റമല്ല അന്തസ്സോടെ പണിയെടുത്ത് അവനവന്റെ കുടുംബം പോറ്റുന്ന അച്ഛനമ്മമാരെയോർത്ത്‌ നമുക്കാർക്കും നാണമോ അപമാനമോ തോന്നേണ്ടതില്ല സ്വന്തം മുണ്ട് മുറുക്കിയുടുത്ത് കഷ്ടതകളേറെ സഹിച്ച് മക്കളെ വളർത്തി വലുതാക്കുന്ന അച്ഛനമ്മമാർ അവരുടെ ത്യാഗത്തെക്കുറിച്ച് ഒരിക്കലും വിളിച്ചു പറഞ്ഞെന്നു വരില്ല. പക്ഷേ മക്കൾ ആ ത്യാഗം തിരിച്ചറിയണം. നന്ദി, നന്ദികേട് എന്നീ വാക്കുകളൊന്നും അച്ഛനമ്മമാരുടെ കാര്യത്തിൽ തീരെ പ്രസക്തവും അല്ല. എങ്കിലും ഏണികേറി മുകളിൽ ചെന്ന് കഴിയുമ്പോൾ ഏണി പിറകോട്ട് തള്ളിക്കളയുന്നത് ഒരുതരം നന്ദികേട് തന്നെയാണ് നന്ദികേട് എന്ന് പറയുന്നത് പ്രതികാരത്തെക്കാൾ നിന്ദ്യമായ ഒരു വികാരമാണെന്ന് പലപ്പോഴും പറയാറുണ്ട്. തിന്മയ്ക്കു പകരം തിന്മ ചെയ്യുന്നതാണ് പ്രതികാരം. നന്മയ്ക്കു പകരം തിന്മ ചെയ്യുന്നതാണ് നന്ദികേട്. നമ്മുടെ ജീവിതത്തിൽ ഒരിക്കലും നന്ദികേടു കാട്ടാൻ പാടില്ല. പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളോട് ചെറിയ ഉപകാരങ്ങൾ ചെറിയ സഹായങ്ങൾ ചെയ്തവരെ പോലും നന്ദിയോടെ ഓർക്കാൻ നമുക്ക് സാധിക്കട്ടെ. അതിലായിരിക്കട്ടെ നമ്മുടെ ജീവിതത്തിന്റെ സ്വഭാവത്തിന്റെ മഹത്വം.
® @prajodhanam ®
⭐️ഏതൊരു മനുഷ്യനും വേണ്ട അത്യാവശ്യ ഗുണങ്ങളിൽ ഒന്ന് വിനയഭാവം ആണ്‌.


⭐️വിനയം നമുക്ക്‌ പല പൂട്ടുകളും പൊളിച്ച്‌ അകത്ത്‌ കടക്കാനുള്ള താക്കോൽ ആണ്‌.


⭐️മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്നതോടൊപ്പം നന്മയുള്ള വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ് വിനയം എന്നത്.


⭐️നമുക്കെന്തെല്ലാം ഗുണങ്ങളോ പദവികളോ നേട്ടങ്ങളോ ഉണ്ടെങ്കിലും എളിമയില്ലെങ്കിൽ അവയൊന്നും വേണ്ടത്ര ഗുണം ചെയ്തു എന്നുവരില്ല.


⭐️എന്തൊക്കെ കുറവുകളും പിഴവുകളും ഉണ്ടെങ്കിലും വിനയമെന്ന സ്വഭാവഗുണം നമ്മിലുണ്ടെങ്കിൽ അവയെല്ലാം മറികടക്കാനും ഏതു ലക്ഷ്യം നേടുവാനും നമ്മെ പ്രാപ്തരാക്കും.
® @prajodhanam ®
ജീവിതമാണ്,
●പരീക്ഷിക്കപ്പെടും
●പരാജയപ്പെടും
●പിൻതള്ളപ്പെടും
●പരിഹസിക്കപ്പെടും

മനുഷ്യനാണ്
●മറികടക്കണം
●വിജയിക്കണം
●കുതിച്ചുയരണം
●നേരിടണം.
® @prajodhanam ®
സത്യസന്ധത എല്ലാ നന്മകളുടെയു ധാർമികതകളുടെയും ഉറവിടമാണ് സത്യം മാത്രം പറയുക എന്നത് ഒരർത്ഥത്തിൽ വളരെ ചെറിയ കാര്യമാണ് പക്ഷെ ചില ചെറിയ കാര്യങ്ങൾക്ക് വലിയ ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
® @prajodhanam ®
കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പവും , മാതാപിതാക്കൾക്ക് പരസ്പരം കാണാനോ നേരമില്ലാത്ത ഭവനങ്ങളിൽ നിന്ന് ലോകത്തിന്റെ അസമാധാനം തുടങ്ങുന്നു.

-മദർ തെരേസ-

മദർ തെരേസ - മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ സന്യാസിനിയായിരുന്നു.അവർക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
® @prajodhanam ®
വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ?

(വളരെ നാൾ ക്ഷമയോടെ കാത്തിരുന്നവന് അല്പംകൂടി ക്ഷമിക്കാവുന്നതേയുള്ളൂ)

അരി വേവാൻ കുറെ സമയം എടുക്കുമല്ലോ. അതിന് ക്ഷമയോടെ കാത്തിരുന്ന ആൾക്ക് വെന്തുകഴിഞ്ഞ ചോറ് ആറുന്നതുവരെ കാത്തിരിക്കാവുന്നതേയുള്ളൂ. വേവാനുള്ള സമയം വേണ്ടല്ലോ അത് ആറിക്കിട്ടാൻ ക്ഷമിച്ചിരിക്കാൻ കഴിവും സന്മനസ്സുമുള്ള ഒരാൾക്ക് വേണ്ടിവന്നാൽ കുറച്ചുകൂടി ക്ഷമിക്കാൻ സാധിച്ചെന്നു വരും. ക്ഷമാശീലം ഉണ്ടാവാനും അത് പോഷിപ്പിച്ചെടുക്കുവാനും എല്ലാവർക്കും സാധിക്കുകയില്ല. അല്പം പോലും ക്ഷമിച്ചിരിക്കാൻ സാധിക്കാത്ത ആളുകളുണ്ട്. പക്ഷേ ക്ഷമ പലപ്പോഴും നമ്മുടെ രക്ഷാകവചമാകും.
® @prajodhanam ®
-തണല്‍ വിറ്റ പിശുക്കൻ-

ധനികനെങ്കിലും മഹാപിശുക്കനായിരുന്നു ദൊപ്പുണ്ണി. ഒരിയ്ക്കല്‍ ദൊപ്പുണ്ണിയുടെ വീട്ടുപറമ്പിലെ മരച്ചുവട്ടില്‍ ഒരു വഴിയാത്രക്കാരന്‍ വിശ്രമിക്കുന്നത് ദൊപ്പുണ്ണി കണ്ടു.
‘ഏയ്, താങ്കള്‍ എന്താണീ കാണിക്കുന്നത്. ഈ മരം എന്റേതാണ്. അതിന്റെ തണലില്‍ ഇരുന്ന് എന്റെ അനുവാദമില്ലാതെ നിങ്ങള്‍ വിശ്രമിക്കുന്നത് ശരിയാണോ.’ അതുകേട്ട് വഴിയാത്രക്കാരന്‍ അമ്പരന്നു. ദീനു എന്നായിരുന്നു അയാളുടെ പേര്. ദീനു ദൊപ്പുണ്ണിയോട് പറഞ്ഞു.
‘മരത്തണലില്‍ വിശ്രമിക്കുന്നതിന് അനുവാദമോ. ഞാനീ വെയിലത്ത് നടന്നപ്പോള്‍ തണലില്‍ ഒന്നിരുന്നതാ.’
അപ്പോള്‍ ദൊപ്പുണ്ണി പറഞ്ഞു.
‘അതൊക്കെ ശരിയാണ്. എന്റെ മരത്തിന്റെ തണലില്‍ വിശ്രമിച്ചതിന് എനിക്ക് പണം കിട്ടണം.’
‘ങേ, പണം തരണമെന്നോ.’
‘അതെ പണം കിട്ടണം.’ ദൊപ്പുണ്ണി തറപ്പിച്ചു പറഞ്ഞു.
‘ശരി, സമ്മതിച്ചു. ഞാന്‍ കുറേയധികം പണം തരാം. ഈ തണല്‍ ഞാന്‍ വിലയ്ക്ക് വാങ്ങാന്‍ പോകുകയാ.’
ദീനു പറഞ്ഞതു കേട്ട് ദൊപ്പുണ്ണിയ്ക്ക് ചിരി വന്നു. -ഇവന്‍ ആളൊരു മണ്ടന്‍ തന്നെ. ദൊപ്പുണ്ണി കരുതി. അങ്ങനെ ദീനു പണം നല്‍കി. പണം കീശയില്‍വയ്ക്കവെ ദൊപ്പുണ്ണി പറഞ്ഞു.
‘ഈ തണല്‍ നിനക്ക് ഞാന്‍ വിറ്റിരിക്കുന്നു.’
എന്നിട്ട് ദൊപ്പുണ്ണി വീട്ടിലേക്ക് പോയി ചാരുകസേരയില്‍ കിടന്ന് മയങ്ങാന്‍തുടങ്ങി.
കുറച്ചുസമയം കഴിഞ്ഞ് ദൊപ്പുണ്ണി നോക്കുമ്പോള്‍ ദീനു ദൊപ്പുണ്ണിയുടെ കൃഷിയിടത്തിലെ മുന്തിരി മുഴുവന്‍ പറിച്ചുതിന്നുന്നു. ദൊപ്പുണ്ണി ദേഷ്യത്തോടെ ഓടിവന്ന് പറഞ്ഞു.
‘നിങ്ങള്‍ എന്താണീ കാട്ടുന്നത്. എന്റെ മുന്തിരി മുഴുവന്‍ തിന്നുതീര്‍ത്തല്ലോ’
അപ്പോള്‍ ദീനു പറഞ്ഞു. ‘ഞാന്‍ മരത്തണല്‍ വിലയ്ക്ക് വാങ്ങിയത് മറന്നോ. തണല്‍ എവിടേയ്ക്ക് മാറുന്നുവോ അതെല്ലാം എന്റേതുമാണ്. ഇപ്പോള്‍ വെയില്‍ മാറിയപ്പോള്‍ തണല്‍ ഈ മുന്തിരിയിലാണ് വന്നുനില്‍ക്കുന്നത്.’
ദീനുവിന്റെ മറുപടികേട്ട് ദൊപ്പുണ്ണി അമ്പരന്നുനിന്നു. അയാള്‍ ഒന്നും മിണ്ടാതെ തിരികെ പോയി.
കുറച്ചുകഴിഞ്ഞ് ദീനു പറമ്പിലെ പച്ചക്കറിമുഴുവന്‍ പറിച്ചെടുത്തു.
അപ്പോള്‍ മരത്തിന്റെ നിഴല്‍ പച്ചക്കറിതോട്ടത്തിലെത്തിയിരുന്നു.
-ശെടാ ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ- ദൊപ്പുണ്ണി കരുതി. അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ വീടിനകത്ത് ഒരുതട്ടും മുട്ടും കേട്ട് ദൊപ്പുണ്ണി നോക്കിയപ്പോള്‍ മുറിയില്‍നിന്ന് ദീനു വീട്ടുസാധനങ്ങള്‍ പെറുക്കിയെടുക്കുന്നു. ദൊപ്പുണ്ണിയെ കണ്ടപ്പോള്‍ ദീനു പറഞ്ഞു. ‘കണ്ടില്ലേ ഇപ്പോള്‍ തണല്‍ വീടിനകത്തായി. അപ്പോള്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം എന്റേതാ….’
-ശൊ….ഇത് വലിയ ശല്യമായല്ലോ- ദൊപ്പുണ്ണി ഉടന്‍ ദീനു കൊടുത്ത പണത്തിന്റെ ഇരട്ടി തിരികെ നല്‍കി. താമസിയാതെ ദീനു അതുമായി നടന്നു. അങ്ങനെ പിശുക്കനും അത്യാഗ്രഹിയുമായ ദൊപ്പുണ്ണി ഒരുപാഠം പഠിച്ചു.
® @prajodhanam ®
തത്ത്വശാസ്ത്രത്തിൽ അതീവ ഗഹനമായ ഗവേഷണം നടത്തുന്ന ചെറുപ്പക്കാരനായ ഒരു പ്രൊഫസർ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ ഭാര്യക്കു ഒരിക്കൽ ഒരു സംശയം ഗവേഷണമിങ്ങനെ സങ്കീർണ്ണമാകും തോറും തന്റെ ഭർത്താവിന് തന്നോടുള്ള സ്നേഹം കുറഞ്ഞു വരുന്നുണ്ടോ കാരണം തൻറെ കാര്യങ്ങളിൽ വളരെ താൽപര്യപൂർവം ശ്രദ്ധിച്ചിരുന്ന ആളാണ് ഇപ്പോൾ അങ്ങനെയൊന്നുമില്ല ഭർത്താവിന്റെ മനസ്സ് അറിയാൻ വേണ്ടി ഭാര്യ സൂത്രത്തിൽ അദ്ദേഹത്തോട് ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് എന്നെ ഇത്രയധികം തീവ്രമായി സ്നേഹിക്കുന്നത് ഉടനെ തന്നെ വന്നു ഭർത്താവിന്റെ മറുപടി പ്രിയേ തീവ്രത എന്നതുകൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത് വാക്കുകളിലെ ഊഷ്മളതയാണോ, സ്നേഹപ്രകടനങ്ങളുടെ ആവർത്തനമാണോ, സത്താപരമായ ഗുണനിലവാരമാണോ എന്താണ് നീ ഉദ്ദേശിക്കുന്നത്...? അമ്പരന്ന് കണ്ണ് തള്ളിപ്പോയ ഭാര്യ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല

അറിവ് എന്നുള്ളത് യഥാർത്ഥത്തിൽ എവിടെ എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ള അറിവാണ് അരികടയിൽ എന്തിനാണ് ആകാശഗംഗയെ കുറിച്ച് സംസാരിക്കുന്നത് ശരിയായ ആശയ വിനിമയത്തിന്റെ കുറവും അല്ലെങ്കിൽ മനസ്സിലാകാതെ പോകുന്ന സംഭാഷണങ്ങളും ഒക്കെയല്ലേ പലപ്പോഴും നമ്മുടെ പല ബന്ധങ്ങളേയും വികലമാക്കുന്നത് ഇല്ലാതാക്കുന്നത് നാം യഥാർത്ഥത്തിൽ ആരാകണമോ അതാകണം അല്ലെങ്കിൽ എവിടെയാകണമോ അവിടെയാകണം ഒരിക്കലും തൊഴിൽസ്ഥലത്തെ നമ്മുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ആയി വീട്ടിലേക്ക് കടന്നു ചെല്ലരുത് അതുപോലെ തന്നെ തെറ്റാണ് വീട്ടിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെ തലയിൽ നിറച്ചുകൊണ്ട് തൊഴിൽ സ്ഥലത്തേക്ക് ചെല്ലുന്നതും തൊഴിൽസ്ഥലത്ത് തൊഴിലാളി ആവണം വീട്ടിൽ നാം വീട്ടുകാരൻ ആവണം അല്ലെങ്കിൽ വീട്ടുകാരിയാവണം വീട്ടിലുള്ളവർ നമ്മെ കാത്തിരിക്കുന്നത് ഒരു നല്ല അച്ഛന് വേണ്ടിയോ അമ്മയ്ക്ക് വേണ്ടിയോ സഹോദരന് വേണ്ടിയോ അല്ലെങ്കിൽ മാതാപിതാക്കൾക്കുവേണ്ടിയോ ഒക്കെയാണ് അവിടെ നാം പ്രിൻസിപ്പലോ പാറാവുകാരനോ പ്രസിഡൻറ്റോ ഒന്നും ആകേണ്ട കാര്യമില്ല യഥാർത്ഥത്തിൽ നാം ആരാകുന്നുവോ അല്ലെങ്കിൽ യഥാർത്ഥത്തിൽ നാം എവിടെയായിരുക്കുന്നുവോ ആ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥവും വ്യാപ്തിയും ദൃഢതയും ഉണ്ടാകുന്നത് അതെപ്പോഴും നമ്മുടെ മനസിൽ ഉണ്ടാവണം.
® @prajodhanam ®
തണലായവർ
തളരുമ്പോൾ,
തുണയാവാൻ
മടിക്കരുത്.
തളരുന്നൊരു കാലം
നമുക്കും വരും.
® @prajodhanam ®
ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം.
® @prajodhanam ®
◆മികവുറ്റ ആസൂത്രണം◆

❇️മികവുറ്റ ഏതൊരു സൃഷ്ടിക്ക് പിന്നിലും തീർച്ചയായും മികച്ച ആസൂത്രണത്തിന്റെ സാന്നിധ്യമുണ്ട്.

❇️പഴുതുകളടച്ചു നടത്തുന്ന ആസൂത്രിതമായ  ശ്രമങ്ങളാണ്  എല്ലാത്തിനെയും സുഗമമായ സുസ്ഥിരമായ സദ്ഗതിയിലൂടെ ലക്ഷ്യപൂർത്തീകരണത്തിലേക്കെത്തിക്കുന്നത്.

❇️നിങ്ങൾ സ്വപ്നം കണ്ടു പ്രയത്നിച്ചുകൊണ്ടിരിക്കുന്ന വിജയത്തിലേക്ക് അത് മികവുറ്റ രീതിയിൽ സാധ്യമാക്കുന്നതിനു ആസൂത്രണം ഒഴിച്ചുകൂടാനാവാത്തതാണ്.

❇️ഉന്നതമായ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുമ്പോൾ ഓരോ നീക്കവും ചതുരംഗ കളത്തിലെന്നതുപോലെ പ്രധാനപെട്ടതാണെന്നു അറിയുക.
® @prajodhanam ®