✌️പ്രചോദനം✌️
984 subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
®_@prajodhanam_®അത്യാഗ്രഹം_അത്യാപത്ത്_.pdf
1 MB
📖പ്രചോദന കഥകൾ📚

അത്യാഗ്രഹം അത്യാപത്ത്📝

® @prajodhanam ®
🔴അറിവ്‌ മനുഷ്യന്റെ സഞ്ചാരവഴിയിൽ, അന്ധകാരത്തിൽനിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കുപോലെയാണ്.., അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

🔴നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച്‌ ഈ ഭൂമിയിലെ ഏറ്റവും ചെറിയ മനുഷ്യനായി സ്വയം അനുഭവപ്പെടണം. നമ്മുടെ അറിവ്‌ മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.

🔴നമ്മുടെ അറിവ്‌ വലിയവനെന്ന ഭാവം നമ്മിൽ ഉണ്ടാക്കരുത്. നമ്മെ അത്‌ അഹങ്കാരിയുമാക്കരുത്.
® @prajodhanam ®
👥ദാമ്പത്യം ഒരു കൂടിച്ചേരലാണ് ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി ബല്യ ഒന്നാകുന്നത് പോലെയുള്ള ഒരു കൂടിച്ചേരല്‍ രണ്ട് വഴികളിലൊഴുകിയ പുഴകള്‍ ഒന്നായി ഒരു പുഴയാകുന്ന ആ പൊരുത്തത്തില്‍ തീര്‍ച്ചയായും ചുഴികളുണ്ടാവും.

👥ഇളക്കവും ഇടര്‍ച്ചകളും ഇടക്കിടെയുണ്ടാകും. ചിലപ്പോള്‍ കലങ്ങിയും കലുഷമായും ഒഴുകും. അത് സ്വാഭാവികമാണ്. മുള്ളില്ലാത്ത മീന്‍ തേടുന്നത് പോലെ വ്യര്‍ത്ഥമാണ് വഴക്കുകളില്ലാത്ത ദാമ്പത്യത്തെ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതും.

👥ചിരിക്കുന്ന മുഖവും.....പിഴയ്ക്കാത്ത നാവും.....വേദനിപ്പിക്കാത്ത വാക്കും....ചിന്തിക്കുന്ന മനസ്സും ഉണ്ടെങ്കിൽ കേൾക്കാനും കാണാനും ആസ്വദിക്കാനും കഴിയുന്ന സുഖമുള്ള കവിതയാണ് ജീവിതം.
® @prajodhanam ®
◆വിധികള്‍ പര്യവസാനമല്ല◆

☀️കൂനിന്മേല്‍ കുരുവായി വരുന്ന ദുരന്തങ്ങളുടെ പരാവര്‍ത്തനങ്ങളിലും ദുരിതങ്ങളുടെ പരിഭ്രമണങ്ങളിലും മനസ്സിന്റെ താളംതെറ്റാതെ പ്രതീക്ഷയുടെ തിരിനാളമണയാതെ പിടിച്ചുനില്‍ക്കാനാവണം.

☀️വിധിച്ചത് വഴിയില്‍ തങ്ങില്ല, എന്നാല്‍ വിധികള്‍ പര്യവസാനമല്ല. അവ പരീക്ഷണവും വിജയമാര്‍ഗവുമാണ്.

☀️ജീവിതത്തിന്റെ ഏതവസ്ഥയിലും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ പുലര്‍ത്തുക, ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അധ്വാനിക്കുക.
® @prajodhanam ®
🦋പ്രകോപനമുണ്ടാക്കുന്ന സന്ദർഭങ്ങളെ ശാന്തതയോടും സമചിത്തതയോടും ക്ഷമയോടും നേരിടാൻ പഠിക്കുമ്പോൾ സന്തോഷം ഉണ്ടാവും.

🦋മറ്റൊരാൾ നമ്മെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ നമ്മിലും നിഷേധാത്മക ഊർജം നിറയുന്നു. അതു നമ്മുടെ ശാന്തിയും സന്തോഷവും കെടുത്തും. അതിനാൽ ക്ഷമയും സമചിത്തതയും ശാന്തതയും പരിശീലിക്കുക.
® @prajodhanam ®
💟ജീവിത വിജയത്തിന് വഴങ്ങൽ പ്രകൃതം കൂടിയേ തീരൂ.


💟പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ, പുതിയ സ്ഥലങ്ങളും വ്യക്തികളും സംസ്കാരങ്ങളുമായി ഇണങ്ങിപ്പോകണമെങ്കിൽ ആവശ്യാനുസരണം നാം വഴങ്ങേണ്ടതുണ്ട്.


💟പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ പാമ്പിന്റെ നടുക്കഷണം തന്നെ തിന്നണം എന്ന ചൊല്ല്‌ ഇങ്ങനെ ഉണ്ടായതാണ്‌ . .. ഇത്‌ അർത്ഥമാക്കുന്നത്‌ നാം ചെല്ലുന്ന ഇടത്തെ രീതികളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയണം എന്ന് തന്നെയാണ്‌.


💟സ്വന്തം അടിസ്ഥാന പ്രമാണങ്ങൾ മാറ്റാനോ മനസ്സാക്ഷി പണയം വെയ്ക്കണമെന്നോ അല്ല.


💟പുതുമയെ സ്വാഗതം ചെയ്യുകയും ബുദ്ധിപൂർവം പരിസ്ഥിതിക്ക് വഴങ്ങുകയും ചെയ്യുന്നത് ജീവിതവിജയത്തിലേക്കുള്ള ഒരു പടവ് തന്നെയാണ്.
® @prajodhanam ®
മെയ്ദിനം
◆◆◆◆◆◆
മുടങ്ങാതെ
പണിയെടുക്കാൻ
കഴിയണേ
എന്ന്
പ്രാർത്ഥിക്കുന്ന
ഓരോ
തൊഴിലാളിയും,
തൊഴിലാളിദിനം
‌ഓർക്കുന്നത്‌
പണിമുടക്കിക്കൊണ്ടാണുപോലും.
എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.
® @prajodhanam ®
●നിങ്ങളുടെ അവശതകളെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും പോലെ ആര്‍ക്കും കഴിയുകയില്ല.●

◆ഡോ. ബി ,ആര്‍. അംബേദ്‌കർ◆

(ഡോ. ബി ,ആര്‍. അംബേദ്‌കര്‍ - ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേഡ്കർ. അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ . മഹാരാഷ്ട്രയിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേഡ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.)
® @prajodhanam ®
◆അഹങ്കാരത്തിന്റെ ഫലം◆

ഒരിക്കല്‍ രണ്ടു പൂവന്‍ കോഴികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ആരാണ് തങ്ങളില്‍ കേമന്‍ എന്നായിരുന്നു അവരുടെ പ്രശ്നം. ആര്‍ക്കാണ് നല്ല പൂവുള്ളത്, ആര്‍ക്കാണ് നല്ല നിറമുള്ള തൂവലുകളുള്ളത്, ആര്‍ക്കാണ് കൂടുതല്‍ ശക്തിയുള്ളത് ഇങ്ങനെ വേണ്ടാത്തകാര്യങ്ങളെച്ചൊല്ലി അവര്‍ തമ്മില്‍ വഴക്കായി. വഴക്കിന്റെ അവസാനം അങ്ങോട്ടും ഇങ്ങോട്ടും അവര്‍ കൊത്തുകൂടാന്‍ തുടങ്ങി. കൊത്തിക്കൊത്തി അവരുടെ ദേഹവും, മുഖവും ഒക്കെ മുറിഞ്ഞു, ചോരയൊലിക്കുവാന്‍ തുടങ്ങി. എന്നിട്ടും രണ്ടുപേരും വിട്ടുകൊടുക്കാന്‍ ഭാവമില്ല.

അവസാനം കുറേ സമയം കഴിഞ്ഞ് അവരില്‍ ഒരു കോഴി വളരെ ക്ഷീണീച്ചു. അവന്‍ അവിടെനിന്നും ഓടിപ്പോയി. മറ്റേയാള്‍ എന്നിട്ടും വിടാതെ പുറകേപോയി അവനെ കൊത്തിയോടിച്ചു. തോറ്റോടിയ പൂങ്കോഴി നാണിച്ച് ഒരു സ്ഥലത്തു പോയി ഒളിച്ചിരുന്നു.

ജയിച്ച പൂങ്കോഴി എന്തു ചെയ്തെന്നോ? അവന്‍ ഉറക്കെ കൂവി “കൊക്കരോ കോ.....കൊക്കരക്കോ കോ.....” അതുകേട്ട് ബാക്കി കോഴികളൊക്കെ അവിടെയെത്തി. അവരോടെല്ലാം അവന്‍ ജയിച്ച കാര്യം പറഞ്ഞു. അപ്പോള്‍ അവനു തോന്നി, ഇത്രയും പോരാ വീടിനു മുകളില്‍ക്കയറിനിന്ന് ഉറക്കെ കൂവി എല്ലാരോടും ഞാന്‍ ജയിച്ച കാര്യം പറയണം. അങ്ങനെ അവന്‍ വീടിനു മുകളിലേക്ക് പറന്നു കയറി, അവിടെ നിന്നുകൊണ്ട് തലയുയര്‍ത്തിപ്പിടിച്ച് ഉറക്കെ കൂവാന്‍ തുടങ്ങി.

ഒരു വലിയ പരുന്ത് ആ സമയത്ത് തീറ്റതേടി അതിലേ പറക്കുകയായിരുന്നു. അപ്പോഴാണ് ഒരു കോഴി പുരപ്പുറത്തുകയറി നില്‍ക്കുന്നത് അവന്‍ കണ്ടത്. താമസിച്ചില്ല, പരുന്ത് പുറകിലൂടെ പറന്നുവന്ന് അഹങ്കാരിക്കോഴിയെ റാഞ്ചിയെടുത്തുകൊണ്ട് പോയി.... !! തിന്നു വിശപ്പടക്കി.

ഗുണപാഠം - അഹങ്കാരം ആര്‍ക്കും നല്ലതല്ല. ഞാന്‍ കേമനാണ് എന്നു പറഞ്ഞ് നമ്മള്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും ആപത്തു വന്നുഭവിക്കുന്നത്.
® @prajodhanam ®
-Gone With The wind- എന്ന ഒരു ഒറ്റ നോവൽ മതി അതിൻറെ കഥാകാരിയായ മാർഗരറ്റ് മിഷൽ എന്ന എഴുത്തുകാരിയുടെ പേര് നമ്മുടെയൊക്കെ ഹൃദയത്തിൽ പതിക്കുവാൻ. സ്കാർലെറ്റൊഹാറ എന്ന സുന്ദരിയായ യുവതിയുടെയും റെഡ്ബട്ലർ എന്ന യുവകോമളന്റെയും ജീവിതത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന ഈ കഥ എഴുതപ്പെട്ടിരിക്കുന്നത് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. വാസ്തവത്തിൽ ഈ പുസ്തകം പുസ്തകപ്രകാശന രംഗത്തെ ഒരു അൽഭുതം തന്നെയായിരുന്നു. സിനിമയാക്കിയപ്പോയാകട്ടെ ഏതാണ്ട് 8 ഓസ്കാർ അവാർഡുകൾ ആണ് ഈ നോവൽ നേടിയെടുത്തത്. ഇതെഴുതിയ മാർഗരറ്റിനെക്കുറിച്ച് നമുക്ക് അല്പം ഒന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം മാർഗരറ്റ് തന്റെ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഒരു പത്രസ്ഥാപനത്തിൽ റിപ്പോർട്ടറായി ജേണലിസ്റ്റായി ജോലി കയറുകയായിരുന്നു. അധികം താമസിക്കുന്നതിനു മുൻപ് തന്നെ അവളുടെ കാൽമുട്ടിന് ഗുരുതരമായ അസുഖം ബാധിച്ച് ജോലി രാജിവെച്ച് വീട്ടിൽ ഇരിക്കേണ്ടി വന്നു ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ തൻറെ വിധിയെ പഴിക്കാതെ ഇനിയുള്ള സമയം ഒരു നോവലെഴുതി കളയാം എന്ന ഒരു പോസിറ്റീവ് ആയ ചിന്തയാണ് മാർഗരറ്റിനെ നയിച്ചത് അപ്പോൾ പിന്നെ തനിക്ക് ഏറെ സുപരിചിതമായ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ആവട്ടെ നോവലെന്ന് മാർഗരറ്റ് തീരുമാനിക്കുകയാണ്. അറ്റലാൻന്ടയിൽ ജനിച്ചുവളർന്ന മാർഗരറ്റിന് ഈ ആഭ്യന്തരയുദ്ധന്റെ പശ്ചാത്തലം വളരെ നന്നായി അറിയാമായിരുന്നു. അങ്ങനെ എഴുതപ്പെട്ട ആ നോവലാണ് പിറ്റേ വർഷം തന്നെ ഒരു പുലിസ്റ്റാർ പ്രൈസ് കരസ്ഥമാക്കിയത്.

പ്രിയപ്പെട്ടവരെ മാർഗരറ്റ് ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ വേണമെങ്കിൽ അവൾക്ക് വിധിയെ പഴിച്ചുകൊണ്ട് ജീവിതകാലം കഴിച്ച് കൂട്ടാമായിരുന്നു അങ്ങനെയെങ്കിൽ ഇത്രയും വിശിഷ്ടമായ ഒരു നോവൽ നമ്മുടെ കൈകളിൽ എത്തുമായിരുന്നില്ല. സാധാരണക്കാരായ ആളുകൾ ജീവിത പ്രതിസന്ധികളിൽപ്പെട്ട് വീണുപോകുന്നു. എന്നാൽ അസാധാരണക്കാരായ ആളുകൾ ജീവിത പ്രതിസന്ധികളെ മറികടന്ന് പ്രശോഭിക്കുന്നു എന്ന് വാഷിംഗ്‌ടൺ ഇർവിൻ പറഞ്ഞ വചനം നമുക്കെപ്പോഴും പ്രചോദനമാകണം. പരാജയങ്ങൾ പ്രതിസന്ധികളും ഏറെയുണ്ടാകും ജീവിതത്തിൽ അവയെ ഒരു വെല്ലുവിളിയെപ്പോലെ നേരിട്ട് ആത്മവിശ്വാസത്തോടെ തന്റെടത്തോടെ ജീവിതത്തെ നേരിടുക. ഈശ്വരാധീനം ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് വീണ്ടും പ്രശോഭിക്കാൻ സാധിക്കും പ്രതിസന്ധികളെ മികച്ച രീതിയിൽ തരണം ചെയ്യാൻ സാധിക്കും. അങ്ങനെയാവട്ടെ മുൻപോട്ടുള്ള നമ്മുടെ ഓരോ കാൽവെപ്പും.
® @prajodhanam ®
തിരിച്ചു വരാൻ ആകാത്ത വിധം ആരും ഒരിക്കലും തകരില്ല,ഒരു മടക്കയാത്രയുടെ സാധ്യത ഏത് അവസരത്തിലും എല്ലാവരിലും ഉണ്ട്.വഴി കാണിച്ച് കൊടുത്തില്ലെങ്കിലും എറിഞ്ഞ് വീഴ്ത്താൻ ശ്രമിക്കരുത്.
® @prajodhanam ®
ഗാന്ധി സൂക്തങ്ങൾ (സ്വാതന്ത്ര ദിനം സ്പെഷ്യൽ )


1⃣ഏതു ജോലിയും വിശൂദ്ധമാണ്.

2⃣ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.

3⃣പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.

4⃣ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.

5⃣എന്റെ ജീവിതമാണ് എന്റെ സന്ദേശം.

6⃣പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.

7⃣കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.

8⃣കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.

9⃣ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.

1⃣0⃣സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.

1⃣1⃣നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.

1⃣2⃣സത്യം ദൈവമാണ്.

1⃣3⃣ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.

1⃣4⃣ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ.

1⃣5⃣കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.

1⃣6⃣സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം.

1⃣7⃣ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു.

1⃣8⃣പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.

1⃣9⃣ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.

2⃣0⃣സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

2⃣1⃣ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.

2⃣2⃣എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല.

2⃣3⃣നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.

2⃣4⃣വ്യക്തിജീവിതത്തിൽ ഒഴിവാക്കേണ്ടതായ ഏഴു തിന്മകളെക്കുറിച്ച് ഗാന്ധിജി.

◆ആദർശമില്ലാത്ത രാഷ്ട്രീയം

◆ജോലിചെയ്യാതെ നേടുന്ന സമ്പാദ്യം

◆ധാർമികതയില്ലാത്ത വ്യാപാരം

◆ത്യാഗമില്ലാത്ത ഈശ്വരപൂജ

◆മനുഷ്യത്വമില്ലാത്ത ശാസ്ത്രം

◆മനസ്സാക്ഷിക്ക് ചേരാത്ത സുഖം

◆സ്വഭാവശുദ്ധിയില്ലാത്ത അറിവ്

® @prajodhanam ®
ധീര ദേശാഭിമാനികളുടെ
പോരാട്ടത്തിലൂടെയും ജീവത്യാഗത്തിലൂടെയും നാം കൈവരിച്ച സ്വാതന്ത്ര്യത്തെ നാം കാത്തു സൂക്ഷിക്കണം.

....സ്വാതന്ത്ര്യദിനാശംസകൾ....
® @prajodhanam ®
❇️നമ്മുടെ വ്യക്തിപരവും സാമൂഹികപരവുമായിട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്നത് നമ്മുടെതായ ചിന്തകളാണ്.

❇️ചിന്തിച്ചുള്ള പ്രവർത്തികളും ആലോചിച്ചുള്ള സംസാരവും നമ്മുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

❇️നല്ലത് ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും നന്മയുടെ പ്രകാശം പരത്താനും ശ്രമിക്കുക.

❇️വികലമായ ചിന്തകളെ ഉൾക്കൊള്ളാതെ പോസിറ്റീവായുള്ള ചിന്തകൾക്ക് മനസ്സിൽ ബോധപൂർവ്വം സ്ഥാനം നൽകുക.
® @prajodhanam ®
▪️വസ്തുതകളെപ്പറ്റി തർക്കിക്കാതെ അതിന്റെ നിജസ്ഥിതി കണ്ടെത്തുക▪️

🔸മനസ്സ് വെച്ചാൽ പല തർക്കങ്ങളും നമുക്ക് ഒഴിവാക്കാം, മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങൾ ഒട്ടുമിക്കപ്പോഴും ചെയ്യുക.

🔸വിവരമുള്ളവർ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവർ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക.

🔸തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു അകലുകയല്ല, വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ചചെയ്തു ആഹ്‌ളാദകരമായ സമന്വയത്തിലെത്തുകയാണ് ആരോഗ്യപരമായ രീതി.
® @prajodhanam ®
♦️ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത.അലസമായൊരു ജീവിതമല്ല, ആസ്വദിച്ചുള്ള ജീവിതമാകട്ടെ നമ്മുടേത്.

♦️മൃദുവായി നടന്നും എളിമയോടെ സംസാരിച്ചും കരുത്തോടെ മുന്നേറിയും കരുതലോടെ കാൽ വച്ചും സ്നേഹത്തോടെ പെരുമാറിയും നമുക്ക് യാത്രയെ സുന്ദരമാക്കാം.

♦️മനസിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയതാണ്. നിങ്ങളെ അറിയുന്നവർ പലരുമുണ്ടാവും പക്ഷെ, നിങ്ങളെ മനസിലാക്കുന്നവർ വളരെ കുറച്ചേ കാണുള്ളൂ.

♦️ഈ ലോകത്ത് നിങ്ങളെ സന്തോഷപെടുത്താൻ മറ്റൊരാളെകാളും യോഗ്യത ഉള്ളത് നിങ്ങൾക്ക് തന്നെയാണ്.
® @prajodhanam ®
●വിജയത്തിലേക്ക് ഒരു നല്ല തുടക്കമാവട്ടെ●

♥️നേരിടേണ്ടി വന്നത് തോൽവിയോ, പരാജയമോ എന്തുമാവട്ടെ...എപ്പോഴും മനസ്സുതളരാതെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുക.

♥️വിജയത്തിലേക്ക് ഒരു നല്ല തുടക്കമാവട്ടെ ഇവിടെനിന്നും ജീവിതത്തിൽ ഇനിയങ്ങോട്ട്.

♥️ആഗ്രഹപൂർണ്ണമായ ലക്ഷ്യത്തിലേക്ക് ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി നമുക്കുമുന്നിലുണ്ട്. തളരാതെ അത് കണ്ടെത്തുവാനാണ് ശ്രമിക്കേണ്ടത്.
® @prajodhanam ®
🔹തീരുമാനം നിങ്ങളുടേതാണ്, മറ്റാരും ഇത് നിങ്ങൾക്ക് വേണ്ടി ചെയ്യില്ല.🔹

💎എല്ലാവർക്കും ചില പ്രത്യേക കഴിവുകളുണ്ട്, അത് ഫലപ്രദമായ രീതിയിൽ വികസിപ്പിച്ചെടുക്കണം.

💎വയസ്സ് കടന്നുപോയെന്നോ, വയസ്സ് കുറവാണെന്നോ എന്നതിലൊന്നും കാര്യമില്ല... പ്രായം ഒന്നിനും ഒരു തടസ്സമേയല്ല... ഒരു തുടക്കം ഏതു സമയത്തും ആകാം.

💎തനിയെ സംഭവിച്ചുകൊള്ളും എന്ന നിലയിൽ കാര്യങ്ങളെ നോക്കികാണാതെ പ്രതീക്ഷയോടെ ഓരോ കാര്യങ്ങൾക്കായി തുടക്കം കുറിക്കുക.
® @prajodhanam ®
💟നമ്മില്‍ പലരും സ്വന്തം വാക്കുകളെ നിസ്സാരമായും മറ്റുള്ളവര്‍ പറഞ്ഞതിനെ ഗൗരവത്തിലും കാണുന്നു.

💟മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തനവും താന്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല എന്ന് പറയുന്നു.

💟എന്നാല്‍ നമ്മുടെ വാക്കും പ്രവര്‍ത്തനവും എല്ലാവരും മറക്കാനും പൊറുക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു..അതീവ വിചിത്രം തന്നെ.
® @prajodhanam ®
💯നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്💯

✴️ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.
പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

✴️നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക.
® @prajodhanam ®