✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
ഒരാളെ സങ്കടപ്പെടുത്തി നീ ഈ ലോകത്ത് എന്ത് നേടിയാലും അത് നിനക്ക് കൂടുതൽ കാലം സന്തോഷം തരില്ല.
@prajodhanam
പരാജയപ്പെട്ടിടത്ത് വീണ്ടും വീണ്ടും ശ്രമിച്ചിട്ടു കാര്യമില്ല.മാറ്റങ്ങൾ വരുത്തിക്കൊണ്ട് ശ്രമിക്കുക.
വിജയം സുനിശ്ചിതം.
@prajodhanam
അപ്രതീക്ഷിതമായി പലതും ജീവിതത്തില്‍ സംഭവിക്കുമ്പോഴും,അപ്രത്യക്ഷമാകാത്ത ആ പ്രതീക്ഷ തന്നെയാകണം നമ്മുടെ ഉന്നതമായ ശക്തി.
@prajodhanam
സ്നേഹിക്കുക,അതൊരു കഴിവാണ്. സ്നേഹിക്കപ്പെടുക,അതൊരു അനുഗ്രഹമാണ്.
ആ സ്നേഹം നഷ്ടപ്പെടാതെ സൂക്ഷിക്കുക,അതൊരു ഉത്തരവാദിത്വമാണ്.
@prajodhanam
നമ്മോട് ആത്മാർത്ഥത ഉള്ളവർക്ക് മാത്രമേ തിരക്കിനിടയിലും നമുക്ക് വേണ്ടി സമയം കണ്ടെത്താൻ കഴിയൂ.അല്ലാത്തവർക്ക് പറയാൻ ആയിരം കാരണങ്ങളുണ്ടാകും.
@prajodhanam
സഹായിക്കുക എന്നത് സമ്പത്തു കൊണ്ടു മാത്രമല്ല.വാക്കുകൾകൊണ്ടാ പെരുമാറ്റം കൊണ്ടോ ഉപദ്രവിക്കാതിരിക്കുന്നതും വലിയ സഹായമാണ്.
@prajodhanam
🌺ബലഹീനതകൊണ്ടൊ, വൈകല്യം കൊണ്ടോ, നിസ്സഹായതമൂലമോ നാം ഒറ്റപ്പെട്ടേക്കാം.

🌼തളർച്ചകളിൽനിന്ന് ഉയർത്തെഴുന്നേറ്റാൽ മാത്രം പോരാ,തളരുന്നവർക്ക് ഉണർത്തുപാട്ടാകാനും നമുക്ക് കഴിയണം.

🌻ഓർക്കുക,,മുറിവുണ്ടാക്കുന്നവരെയല്ല,മുറിവുണക്കുന്നവരെയാണ് സമൂഹത്തിനാവശ്യം.
@prajodhanam
തോൽക്കാനുള്ള മനസ്സുമായിവേണം ജീവിതം എന്ന മത്സരം കളിക്കാൻ.ഓർക്കുക,വിധി എന്ന കള്ളക്കളിക്കാരൻ മത്സരത്തിനുണ്ട്.
@prajodhanam
ഊഹങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല കാരണം അത് മനസ്സിന്റെ ഭാവനയാണ്.എന്നാൽ അനുഭവങ്ങൾ ഒരിക്കലും തെറ്റില്ല.കാരണം,അത് ജീവിതത്തിൽ നിന്നും നമ്മൾ പഠിച്ച പാഠങ്ങളാണ്.
@prajodhanam
മഴ തോരും വരെ ആണ് കുടയുടെ ആവശ്യം.
അത് കഴിഞ്ഞാൽ നനഞ്ഞ കുടയും ഒരു ബാധ്യതയാണ് പലർക്കും.
ചില മനുഷ്യ ജീവിതങ്ങളും ഇതുപോലെയാണ്.
@prajodhanam
എനിക്കില്ലാത്തത് നിനക്കും വേണ്ട എന്നല്ല.
എനിക്ക് നേടാനാവാതെ പോയത് മറ്റൊരാൾക്ക് നിഷേധിക്കപ്പെടാതിരിക്കട്ടെ എന്ന് ചിന്തിക്കുന്നിടത്താണ് എന്ന് നാം മനുഷ്യർ ആവുന്നത്.
@prajodhanam