✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
◆നാളേക്കുള്ള നല്ല പാഠങ്ങൾ◆

ദുരനുഭവങ്ങളിലും കഷ്ടപ്പാടുകളിലും മനസ്സു മടുക്കാതെ മുന്നോട്ടുപോവുക. അപ്പോൾ നേട്ടങ്ങൾ കൂടുതൽ ആസ്വാദ്യകരമാവുന്നു.

⚡️നാളെയിലെ സന്തോഷങ്ങൾക്കായി ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടാൻ തയ്യാറെങ്കിൽ ജീവിതവിജയം നിശ്ചയമാണ്.

💫കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുവന്നവർക്ക് പ്രതിസന്ധികൾ ഒരിക്കലും പ്രശ്നമാവില്ല.

💥ദുരനുഭവങ്ങൾ നമുക്ക് എന്തും നേരിടാൻ കരുത്ത് പകരുന്നതോടൊപ്പം നാളേക്ക് ഒരുപാട് നല്ല പാഠങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു.
💫 എങ്ങനെ മികച്ച ചിന്തകൾ രൂപപ്പെടുത്താം 💫

💐നാം മുൻകൂട്ടി എടുത്ത നിഗമനത്തിന് യോജിച്ച വിധത്തിൽ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്.

🌻തന്റെ ദൗർബല്യങ്ങളെയും കുറ്റങ്ങളേയും കണ്ടുപിടിച്ച് അത് തിരുത്താത്ത വ്യക്തിക്ക് ഒരിക്കലും പുരോഗതി കൈവരിക്കാൻ കഴിയുകയില്ല.

💐നിങ്ങളുടെ ന്യൂനതകൾ നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ എത്ര ബുദ്ധിമുട്ടിയായാലും ചിട്ടയായ രീതിയിൽ അവ നീക്കം ചെയ്യാൻ ശ്രമിക്കുക.

🌺അസുഖകരമായ മൃദുല വികാരങ്ങൾക്ക് പകരം മനസ്സിനെ നയിക്കേണ്ടത് ആരോഗ്യപരവും, ശക്തവും, യുക്തിപരവുമായ സാമാന്യബുദ്ധിയായിരിക്കണം.
വിശ്വസിച്ചാൽ നിശബ്ദതയെ പോലും മനസ്സിലാക്കാൻ പറ്റും.,,
എന്നാൽ വിശ്വാസമില്ലെങ്കിൽ ഓരോ വാക്കും തെറ്റിദ്ധരിക്കപ്പെടും.
വിശ്വാസം എന്നത് ബന്ധങ്ങളുടെ ആത്മാവാണ്.
@prajodhanam
വീഴുമെന്ന് പേടിപ്പെടുത്തുന്നവരെയല്ല;
കൈപിടിക്കാമെന്ന് പറഞ്ഞ് ധൈര്യം തരുന്നവരെ വേണം കൂടെനിർത്താൻ...
@prajodhanam
"അലസത" നിന്റെ ജീവിതത്തിന്റെ വിലപ്പെട്ട നല്ലൊരു ഭാഗം സമയവും നീ അറിയാതെ മോഷ്ടിച്ചെടുക്ക പ്രഗത്ഭനായ ഒരു കള്ളനാണ്.
@prajodhanam
സ്നേഹിക്കാം പക്ഷേ എല്ലാം സ്വന്തമാണെന്ന് കരുതരുത്.
അടുക്കാം പക്ഷേ, ആവശ്യത്തിൽ കൂടുതൽ അടുക്കരുത്.
@prajodhanam
ചില മനുഷ്യരെ വളരെ വൈകിയെ നമുക്ക് മനസിലാവൂ...
ചിലരെ ഒരിക്കലും മനസിലായെന്നും വരില്ല.!
@prajodhanam
ഇരുമ്പിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല.
പക്ഷേ സ്വന്തം തുരുമ്പിന് കഴിയും.
അതുപോലെ ഒരു വ്യക്തിയെ നശിപ്പിക്കാൻ ആർക്കും കഴിയില്ല.
പക്ഷേ അയാളുടെ മാനസികാവസ്ഥയ്ക്ക് കഴിയും.
@prajodhanam
തോറ്റുകൊണ്ട് തുടങ്ങണം.
പരിഹാസങ്ങളിൽ നിന്ന് പഠിക്കണം.
സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കണം. വിയർപ്പൊഴുക്കി വിജയിക്കണം.
നട്ടെല്ല് നിവർത്തി നിൽക്കണം. പുഞ്ചിരിച്ചു കൊണ്ട് പ്രതികാരം ചെയ്യണം.
@prajodhanam
🌺കർത്തവ്യങ്ങൾക്കു നേരെ മുഖം തിരിച്ച് ഒഴിവുകഴിവുകൾ പറയുന്നവർ ജീവിതത്തെകുറിച്ച് ലക്ഷ്യബോധമില്ലാത്തവരാവും.

💥തന്റേടത്തോടെ, സന്തോഷത്തോടെ തന്നെ തന്റെ ചുമതലകളെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക.

👍ന്യായീകരണങ്ങളുടെ പുകമറയിലൊളിക്കാതെ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് ശ്രദ്ധ ചെലുത്താൻ നമുക്ക് ശ്രമിക്കാം.
@prajodhanam
Channel name was changed to «✌️പ്രചോദനം»
Channel name was changed to «✌️പ്രചോദനം✌️»
നിങ്ങളുടെ മക്കളെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം,
എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്.
എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.
-ഖലീൽ ജിബ്രാൻ-
@prajodhanam
മനസ്സിനേറ്റ ചില മുറിവുകൾ കാലത്തിനു മായ്ക്കാൻ പറ്റുമെന്ന് പറയുന്നത് വെറും കള്ളമാണ്.
ചില വേദനകൾ...
ചില അപമാനങ്ങൾ...
ചില വേർപാടുകൾ...
ചില ഒഴിവാക്കലുകൾ...
ഇവയൊക്ക മറന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനേ കഴിയൂ.
മരിക്കുന്നതുവരെ അതങ്ങനെ മനസ്സിൽ നീറി നീറി കിടക്കും.
@prajodhanam
അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്.പക്ഷേ ആരെക്കാളും ക്രൂരമായിട്ടായിരിക്കും അദ്ദേഹം പഠിപ്പിക്കുക.
@prajodhanam