✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
🌴പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്നവർക്ക്‌ അത്‌ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ സാധിച്ചു എന്ന് വരില്ല.

🌴പ്രഭാത ചിന്തകൾ എഴുതുന്ന വഴികാട്ടികൾ എല്ലാം ആ വഴിയെ സഞ്ചരിക്കുന്നവരാണെന്ന് കരുതിയാൽ ചിലപ്പോൾ നിങ്ങൾക്ക്‌ തെറ്റും.

🌴അവർക്ക്‌ കാലിടറുകയോ അവർ വഴി മാറുകയോ ചെയ്താൽ വഴിയെ പഴിക്കുന്നതിലും അർത്ഥമില്ല.

🌴നേതൃത്വത്തെ കുറിച്ച്‌ മികച്ച പ്രഭാഷണം നടത്തുന്നവരോ ഉപന്യാസം എഴുതുന്നവരോ മികച്ച നേതാക്കന്മാർ ആവണമെന്നില്ല. ഭാഷണം അറിയുന്നവർക്ക്‌ ഭരണം അറിയണം എന്നുമില്ല.

🌴ഒരു രാത്രി കൊണ്ട്‌ രൂപപ്പെടുന്ന നേതാക്കന്മാർ എല്ലാം പരിമിധികൾ ഉള്ളവർ ആയിരിക്കും.ആടുകളുടെ മണമില്ലാത്ത ഇടയന്മാർ എല്ലാം അപ്രത്യക്ഷരാകും.

🌴കൺകെട്ടു വിദ്യകൾ കൊണ്ട്‌ കാലത്തെ അതിജീവിക്കാൻ ആവില്ല.അർഹരായവരെ മാത്രം ദൗത്യമേൽപ്പിക്കാനും യോജ്യമായ പ്രവർത്തികൾ മാത്രം ചെയ്യാനുമുള്ള മിടുക്കാണ്‌ ഒരു സമൂഹത്തിന്റെ വൈദഗ്‌ധ്യവും വിളവും തീരുമാനിക്കുന്നത്‌.
® @prajodhanam ®
മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക്‌ സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും. നമ്മുടെ ജീവിതമാണ് നാം ജീവിക്കേണ്ടത്.

അർദ്ധമനസ്സോടെ ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിലെത്തുകയോ നമുക്ക് പരിപൂർണ്ണ സംതൃപ്തി നൽകുകയോ ചെയ്യുന്നില്ല.

എന്തിലും നമുക്കു സന്തോഷം നൽകുന്ന ഒരു ചെറിയ കാര്യമെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.

ആസ്വാദനവും, ആത്മാർഥതയും, അർപ്പണബോധവുമെല്ലാമാകുന്നു ഒരു പ്രവർത്തിയുടെ വിജയത്തിനനിവാര്യമായ ഘടകങ്ങൾ.
® @prajodhanam ®
ഇതുവരെ നേരിട്ട് കാണാത്ത, പോസ്റ്റുകൾ കൊണ്ടു മാത്രം പരിചയപ്പെട്ട്,ഇപ്പൊ എന്റെ ചങ്കും കരളുമായി മാറിയ എല്ലാ ചങ്ങായിമാർക്കും........

ഹൃദയം നിറഞ്ഞ ഓണാശംസകൾ.
® @prajodhanam ®
സത്യസന്ധതയുടെ ഈറ്റില്ലം നിര്‍മലമായ മനസ്സാണ്. അതില്‍നിന്നേ നീതിയും ന്യായവും പ്രതീക്ഷിക്കാവൂ.

കളവ് തിന്മയാണ്.വാക്കിലും പ്രവൃത്തിയിലുമുള്ള മാലിന്യങ്ങള്‍ തഴച്ചുവളരാനുള്ള തടമാണത്.ദുര്‍ഗന്ധമാണ് അതില്‍നിന്ന് വമിക്കുക.

അഹങ്കാരം അകതാരിലെ ഏറ്റവും കടുത്ത മാലിന്യമാണ്.അതില്‍നിന്ന് മനസ്സിനെ വിമലീകരിക്കാതെ മറ്റൊരു നന്മയും അവിടെ കുടിയേറുകയില്ല.

ക്ഷോഭം മനസ്സില്‍ വന്നു എന്നുകണ്ടാല്‍ ആ കോപത്തെ നിയന്ത്രിക്കണം.കോപിച്ച മനസ്സ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചെന്നു വരാം.

നല്ല മനസ്സിന് ഉടമയാവാനും, കോപം വരുമ്പോൾ അടക്കി നിർത്താനുമുള്ള തൗഫീഖ് നാഥൻ നാമേവർക്കും നൽകി അനുഗ്രഹിക്കട്ടെ.
® @prajodhanam ®
◆സൃഷ്ടിക്കൂ ശാന്തമായൊരു മാനസികാവസ്ഥ◆

പിരിമുറുക്കത്തിലൂടെയും സംഘർഷത്തിലൂടെയും സഞ്ചരിക്കുന്ന ഒരു മനസ്സിന്, ഒരു വ്യക്തിക്ക് ചെയ്യുന്ന ഒരു പ്രവർത്തിയിലും പൂർണ്ണത കൈവരിക്കാൻ സാധിക്കില്ല.

ശാന്തവും നിർമ്മലവുമായ ഒരു മനസ്സിനേ അതിശക്തമായ തീരുമാനങ്ങളും വിവേകപൂർണ്ണമായതുമായ പ്രവർത്തനങ്ങളുമൊക്കെ ചെയ്തുതീർക്കാനാവൂ.

വ്യാധികളും ആശങ്കകളും വിട്ടൊഴിഞ്ഞ ശാന്തമായൊരു മാനസികാവസ്ഥ വിജയത്തിലേക്കുള്ള വഴി സുഗമമാക്കുന്നു.
® @prajodhanam ®
🦋സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.

🦋ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും
അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക.

🦋പ്രശ്നങ്ങൾ ഉണ്ടാക്കാൻ എല്ലാവരാലും സാധിച്ചേക്കും;
എന്നാൽ,
അവ പരിഹരിക്കാൻ എല്ലാവരാലും സാധിച്ചു കൊള്ളണമെന്നില്ല.

🦋പ്രശ്നങ്ങൾ പരിഹരിക്കുന്നവരായില്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കുന്നവരാവരുത്.

🦋അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുവാനും, അത്തരം കാര്യങ്ങൾ ആരോടും ചോദിച്ച് പഠിക്കുവാനും മടിയും, ആത്മാഭിമാനവും തടസമാവരുത്.
® @prajodhanam ®
💐സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയാണ് ഓരോരുത്തരുടേയും ജീവിതം.

💐പരിശ്രമം കൊണ്ടു മാത്രം ഒരാള്‍ക്ക് ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല.

💐എന്തു പ്രതിസന്ധികള്‍ നേരിട്ടാലും എത്ര തവണ പരാജയപ്പെട്ടാലും ഒരുനാള്‍ ഇത് നേടിയെടുക്കാന്‍ സാധിക്കും എന്ന വിശ്വാസം വേണം.

💐ഇത്തരത്തില്‍ ശക്തമായൊരു ചിന്ത മനസ്സില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
® @prajodhanam ®
🌺നാം നല്ലവരാകുക, നന്മ ചെയ്യുക.ഇത്തിരിയുള്ളൊരു ജീവിതത്തിൽ മറ്റുള്ളവര്‍ക്ക് വേണ്ടി ഒത്തിരി ചെയ്യുക.

🌺ആൾക്കാർ ചിലപ്പോൾ നമ്മുടെ കുറ്റം പറയാം, കുറ്റം കണ്ടെത്താം,കളിയാക്കാം. ഇതൊക്കെ ഭൂമിയിൽ സർവ്വസാധാരണയാണ്.

🌺മറ്റുള്ളവർ തന്നെ പ്പറ്റി എന്തു വിചാരിക്കുന്നുവെന്ന ചിന്ത നമ്മെ ഉൾവലിഞ്ഞ സ്വഭാവക്കാരാക്കുന്നു.ആരെന്തു വിചാരിച്ചാലും നമുക്ക് നല്ലതു മാത്രം ചെയ്യാം.

🌺സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും.ഇന്ന് നാം ശക്തനായിരിക്കാം.എന്നാല്‍ ഓര്‍ത്തുകൊള്ളുക,സമയത്തിന് നമ്മേക്കാൾ ശക്തിയുണ്ട്.
® @prajodhanam ®
💥പ്രശ്നങ്ങളെ നേരിടാനും റിസ്കുകൾ എടുക്കാനും ഉത്സാഹം കൂടിയേ തീരൂ.

💥കുഴിമടിയനായിരുന്നാൽ പ്രശ്നങ്ങൾ പർവതം പോലെ വളർന്നേക്കാം, ഒടുവിൽ അവ പരിഹരിക്കാൻ കഴിയാതെ വരും.

💥ഏത് സാഹചര്യത്തിലും പ്രയത്നം ഉപേക്ഷിക്കരുത്. അല്പം മാത്രം വിജയിക്കാനേ കഴിഞ്ഞുള്ളൂ എങ്കിലും നിരാശ വേണ്ട.

💥എത്ര ശ്രമിച്ചാലും വലിയ വിജയം കൈവരില്ല എന്നത് ശ്രമിക്കാതിരിക്കുന്നതിന് കാരണമാകരുത്.
® @prajodhanam ®
🎪വിജയം ലക്ഷ്യമാക്കി ഇറങ്ങിതിരിച്ച ഒരാൾക്ക്‌ പ്രതിസന്ധികളും, ഇടക്കുണ്ടാവുന്ന ചെറിയ വീഴ്ചകളുമൊക്കെ, തന്നെ ബാധിക്കാതെ കടന്നുപോവാനുള്ള ആർജ്ജവമുണ്ടാവും.

🎪പ്രലോഭനങ്ങള്‍,പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുംഎളുപ്പത്തില്‍ അവ മറികടക്കാനും കഴിയില്ല.

🎪ഒരെളുപ്പവഴി പ്രലോഭനങ്ങള്‍ വരും മുന്‍പേ അവയെ നിയന്ത്രിക്കാന്‍ ഒരു മാനസിക തയാറെടുപ്പ് നടത്തുകയാണ് വേണ്ടത്.

🎪ഇത് പാഠ പുസ്തത്തിൽ നിന്നും ലഭിക്കില്ല. അനുഭവങ്ങൾ കൊണ്ട് മനസിന്‌ മൂർച്ച കൂട്ടി കൊണ്ടിരിക്കണം.
® @prajodhanam ®
🏕മറ്റുള്ളവര്‍ എങ്ങനെ മാറുന്നു എന്നതല്ല, സ്വയം എങ്ങനെ മാറാം എന്നാണ് ചിന്തിക്കേണ്ടത്.

🏕മറ്റുള്ളവര്‍ എങ്ങനെ ഒരു സാഹചര്യം മോശമാക്കുന്നു എന്നതല്ല, നമുക്ക് അതെത്ര നന്നാക്കാനാകുമെന്നതാണ് പ്രധാനം.

🏕മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷേ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.

നമ്മൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങളിൽ പോലും നമ്മുടെ ചെറിയ ഇടപെടലുകൾ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
® @prajodhanam ®
🏜ഒരു മനുഷ്യന്റെ സ്വഭാവം നന്നാവണമെങ്കില്‍ അന്യരോടുള്ള സംസര്‍ഗ്ഗം സന്തോഷത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ആയിരിക്കണം.

🏜നിങ്ങളിലെ മെച്ചപ്പെട്ട വ്യക്തിത്വം ജീവിത വഴികളിൽ സമൂഹത്തിന്റെ വാത്സല്യപൂർണമായ പിന്തുണയും സഹായങ്ങളും സാധ്യമാക്കുന്നതാണ്.

🏜ജീവന്റെ പരമാനന്ദങ്ങൾ കുടികൊള്ളുന്നത് ആത്മഹർഷം തുളുമ്പുന്ന വ്യക്തിബന്ധങ്ങളിലാകയാൽ നിങ്ങളിലെ വികർഷണ പ്രകൃതങ്ങളായ സ്വഭാവങ്ങൾ വലിച്ചെറിയുക.

🏜മനുഷ്യനെ നശിപ്പിക്കുന്ന സ്വാര്‍ത്ഥത വളരാതിരിക്കണമെങ്കില്‍ ഏതു പ്രവൃത്തിയും ദൈവത്തെ ഓര്‍ത്തു ചെയ്യണം.
® @prajodhanam ®
🗼കാലത്തിനൊപ്പം പിടിച്ചു നിൽക്കാൻ നിരന്തരം യത്നിക്കുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്.

🗼സ്വന്തം ജീവിതശൈലിയെ സ്വയം വിലയിരുത്തി, സന്തുലനം കൈവരുത്താൻ വേണ്ട മാറ്റങ്ങൾ നമുക്ക് ആവിഷ്ക്കരിക്കാൻ കഴിയണം.

🗼പഴയകാലത്തെ നേട്ടം വിവരിക്കുന്നതിന് പകരം, നാളെ ചെയ്യാവുന്ന പുതിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ജീവിതം മുഷിയുകയില്ല.

🗼പുതിയ സരണിയിലൂടെയുള്ള ചിന്തയും പ്രവർത്തനവും മനുഷ്യന്റെ ഏത് പ്രവർത്തനവും മെച്ചപ്പെടുത്താനും വിജയത്തിലെത്തിക്കാനും തീർച്ചയായും കഴിയും.
® @prajodhanam ®
🎑നാം നല്ലവരാകുക, നന്മ ചെയ്യുക...ഇത്തിരിയുള്ളൊരു ജീവിതത്തിൽ മറ്റുള്ളവര്‍ക്ക് വേണ്ടി ഒത്തിരി ചെയ്യുക.

🎑ആൾക്കാർ ചിലപ്പോൾ നമ്മുടെ കുറ്റം പറയാം.കുറ്റം കണ്ടെത്താം.കളിയാക്കാം. ഇതൊക്കെ ഭൂമിയിൽ സർവ്വസാധാരണയാണ്.

🎑മറ്റുള്ളവർ തന്നെപ്പറ്റി എന്തു വിചാരിക്കുന്നുവെന്ന ചിന്ത നമ്മെ ഉൾവലിഞ്ഞ സ്വഭാവക്കാരാക്കുന്നു...ആരെന്തു വിചാരിച്ചാലും നമുക്ക് നല്ലതു മാത്രം ചെയ്യാം.

🎑സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും...ഇന്ന് നാം ശക്തനായിരിക്കാം...എന്നാല്‍ ഓര്‍ത്തുകൊള്ളുക...സമയത്തിന് നമ്മേക്കാൾ ശക്തിയുണ്ട്.
® @prajodhanam ®
ജീവിതം ആരുടെയും മുന്നിൽ തേൽക്കുവാൻ ഉള്ളതല്ല...

വിജയിച്ചു കാണിക്കുവാനുള്ളതാണ്.

പ്രത്യേകിച്ച്നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ...
® @prajodhanam ®
🌠ജീവിതം വളരെ നിസാരമാണ്‌...എപ്പോ വേണമെങ്കിലും അണഞ്ഞു പോകാം ഇത്‌.


🌠ഇവിടെ എല്ലാം നേടിയിട്ട്‌ സന്തോഷിക്കാം എന്ന് കരുതുന്നവർ വിഡ്ഡികളാണ്‌. ഓരോ ചെറിയ കാര്യങ്ങളിലും മനസ്‌ നിറഞ്ഞ്‌ സന്തോഷിക്കാൻ നമുക്ക്‌ കഴിയണം.


🌠ഒരു ചെറിയ നന്മ കണ്ടാലും ...വിരിഞ്ഞ്‌ നിൽക്കുന്ന ഒരു പൂവ്‌ കണ്ടാലും ... കുസൃതി നിറഞ്ഞ ഒരു കുരുന്നിന്റെ മുഖം കണ്ടാലും മനസ്‌ നിറഞ്ഞ്‌ സന്തോഷിക്കാൻ കഴിയാത്തവർ പിന്നെ ഇനി എപ്പാഴാണ്‌ സന്തോഷിക്കുക?


🌠ജീവിതത്തിൽ നാം നമ്മുടെ പ്രശ്നങ്ങൾ ഓരോന്നായ്‌ പരിഹരിച്ചു കൊണ്ടു വരുമ്പോള്‍ അടുത്ത പ്രതിസന്ധി ഉടലെടുക്കും., അപ്പോള്‍ അതിനു പിറകേ പോകേണ്ടി വരും.


🌠ഈ കുരുക്കുകള്‍ അഴിക്കുമ്പോഴും അതുമായി പൊരുത്തപ്പെടാനും ഒരു കളി പോലെ ആസ്വദിക്കാനും കഴിയുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുകയുള്ളൂ.


🌠മനസ്‌ എപ്പോഴും കുട്ടിത്തം ഉള്ളത്‌ ആവട്ടെ. സന്തോഷം വരുമ്പോൾ മനസ്‌ നിറഞ്ഞ്‌ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ചെയ്യുന്നതാണല്ലൊ അത്‌.
® @prajodhanam ®
മറ്റുള്ളവരുടെ ചെറിയ സന്തോഷത്തിനു വേണ്ടി നമ്മുടെ ചില അസൗകര്യങ്ങൾ മറക്കുക. കാരണം:
നമ്മുടെ സന്തോഷം നമ്മോട് കൂടി അവസാനിക്കും.എന്നാൽ മറ്റുള്ളവർക്ക് നൽകിയിട്ടുള്ള സന്തോഷം നമുക്ക് ശേഷവും നിലനിൽക്കും.
® @prajodhanam ®
💫കാലത്തിനൊപ്പം പിടിച്ചു നിൽക്കാൻ നിരന്തരം യത്നിക്കുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്.


💫ഇന്നത്തെ വിജയം ആണ്‌ കാലം ആവശ്യപ്പെടുന്നത്‌ .അതിനായിട്ടാണ്‌ പരിശ്രമം വേണ്ടത്‌.


💫ചിന്തകളെ പുതിയ കാലത്തിനനുസരിച്ച്‌ നവീകരിക്കുകയും പ്രവർത്തനങ്ങൾ അതിനനുസൃതമായി ക്രമപ്പെടുത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌.


💫മൽസരം ആണ്‌ പുതിയ കാലത്തിന്റെ മുഖമുദ്ര; അതിൽ പിന്തള്ളപ്പെടാതിരിക്കുക. ഒന്നാമത്‌ ആയില്ലെങ്കിലും ഒപ്പമെങ്കിലും ആവാൻ ശ്രമിക്കുക.
® @prajodhanam ®
തെറ്റുകളും,കുറവുകളും, പരാജയങ്ങളും ജീവിതത്തിലുണ്ടാവുക സ്വാഭാവികം തന്നെയാണ്.

ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന അവയെ കാര്യമാക്കാതിരിക്കുകയും, സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതാണ് വലിയ തോൽവി.

ചുറ്റുപാടുകളിൽ നിന്നും എത്രയൊക്കെ വിട്ടുപിടിച്ചാലും സ്വന്തം മനസാക്ഷിയെ നമുക്ക് എതിർത്തു നിൽക്കാനാവില്ല.

നമുക്കുണ്ടാവുന്ന പാകപിഴകൾ സത്യത്തിന്റെ പ്രകാശത്തിൽ അവലോകനം ചെയ്ത് ജീവിതത്തെ കൂടുതൽ നവീകരിക്കാൻ ശ്രമിക്കുക.
® @prajodhanam ®