Media is too big
VIEW IN TELEGRAM
ഇപ്പോഴത്തെ മൊബൈൽ ഫോണുകൾ ഡിസൈനിൽ എത്ര മാത്രം മാറ്റങ്ങളുണ്ട്?
എല്ലാം ഒരു പോലിരിക്കുന്നു എന്നല്ലെ!!
എന്നാൽ മുൻകാല ലെജൻഡുകളെ പരിശോധിക്കാം. ഏതിലും മുന്നിൽ നിൽക്കുക പണ്ടത്തെ മൊബൈൽ മാർക്കറ്റ് ഭരിച്ചിരുന്ന സിമ്പിയൻ ഓ.എസും നോക്കിയയയും ആയിരിക്കും.
Courtesy :amazing ideas
🔥4👍1
ഞെട്ടണം നമ്മൾ...!!
ഈ വാർത്തയോടൊപ്പം ആ അമ്മയുടെ കഴുത്തിലെ മുറിവിന്റെയും ഫോട്ടോയും പ്രചരിക്കുന്നുണ്ട്. വാസ്തവം എന്താണെന്ന് വ്യക്തമല്ലെങ്കിലും;
ഒരു പ്രതിവിധി എന്നത് ആവിശ്യമായിടത്ത്
നമ്മളും ഫോൺ ഉപേക്ഷിക്കണം. കുഞ്ഞ് മനസുകളിലേക്ക് കയറി ചെല്ലണം.
എല്ലാം അവർക്ക് ഫോണും ഗെയിമും ആയി മാറ്റിയതിൽ നമ്മുടെ പങ്കുണ്ടെങ്കിൽ ആരെ!! എന്തിനെ!! കുറ്റം പറയും!??
Glass Frog
> അതിഭയങ്കര മറയൽ വിദഗ്ദൻ
This media is not supported in your browser
VIEW IN TELEGRAM
ഇന്ത്യൻ സ്ത്രീകളുടെ മാറ് മറച്ചതാര്?
👉സാരിയും, ബ്ലൗസും ആരുടെ വസ്ത്രമാണ് എന്ന ചോദ്യത്തിന് അത് പടിഞ്ഞാറൻ വസ്ത്ര ധാരണ രീതിയാണ് എന്നാണുത്തരം. ഇന്ത്യയു ടെ പാരമ്പര്യത്തില്‍ ബ്ലൗസ് എന്ന വസ്ത്രം ഇല്ല. ഇന്ത്യക്കാരെ ബ്ലൗസിടാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷു കാരാണ്.ഇന്ത്യയിൽ കോളനിഭരണം നടത്തിയ ബ്രിട്ടീഷുകാരടക്കമുള്ള എല്ലാവർക്കും നമ്മുടെ വസ്ത്രധാരണ രീതികളെ സ്വാധീനിക്കാനായിട്ടു ണ്ട്.
1200 ബിസിയില്‍ മൗര്യ-സംഘ കാലഘട്ടത്തില്‍ നാണം മറയ്ക്കാന്‍ കോണകത്തിന് സമാനമാ യ ഒരു ചതുരത്തിലുള്ള തുണിക്കഷ്ണം മാത്രമാ യിരുന്നു സ്ത്രീയും, പുരുഷനും ധരിച്ചതെന്ന് ചരി ത്രരേഖകളില്‍ കാണാം. മേല്‍വസ്ത്രം ഇല്ലാതെ നടക്കാനായിരുന്നു സ്ത്രീകള്‍ ഇഷ്ടപ്പെട്ടിരുന്ന ത്. മുഗളന്മാരുടെ വരവാണ് പിന്നീട് ഇന്ത്യയില്‍ വസ്ത്ര സങ്കല്‍പ്പത്തില്‍ കാര്യമായ മാറ്റം കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ് സ്ത്രീകള്‍ തലമറയ്ക്കാനും, മാറിടങ്ങള്‍ മറയ്ക്കാനും, വസ്ത്രത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ അപ്പോഴൊന്നുംതന്നെ ബ്ലൗസ് എന്ന സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
19ാം നൂറ്റാണ്ടിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമെല്ലാം ദക്ഷിണേന്ത്യക്കാരായ സ്ത്രീകള്‍ (പുരുഷന്മാരും) മാറുമറച്ചിരുന്നില്ല. ബ്രിട്ടീഷ് ചരിത്രമെഴുത്തുകാർ ഇതെല്ലാം ഡോക്യുമെന്റ് ചെയ്തു വെച്ചിട്ടുണ്ട്. ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിന്റെ സൂപ്രണ്ടാ യിരുന്ന എൻ സുബ്രഹ്മണി അയ്യർ പറയുന്നത് നായർ ആണുങ്ങൾ ഒരു മുണ്ടും തോര്‍ത്തും മാത്രമാണ് ധരിച്ചിരുന്നതെന്നാണ്. വിശേഷാ വസരങ്ങളിൽ ഒരു നേര്യത് മുണ്ടിനു മുകളിൽ ചുറ്റും. പണക്കാരായ ചിലർ ബ്രിട്ടീഷുകാരെ അനുകരിച്ച് കോട്ടും, തൊപ്പിയുമെല്ലാം പിന്നീട് ധരിക്കാൻ തുടങ്ങി. അക്കാലത്തെ നായർ സ്ത്രീകളുടെ കാര്യം വില്യം ലോഗൻ രേഖപ്പെടു ത്തുന്നുണ്ട്. നായർ സ്ത്രീകൾ അരയിൽ ഒരു മുണ്ട് ചുറ്റുക മാത്രമേ പതിവുള്ളൂ. ദേശം വിട്ട് വല്ലടത്തേക്കും പോകുമ്പോൾ ഒരു തോര്‍ത്ത് മാറ് മറയുന്ന വിധത്തിൽ തോളിന്റെ ഇരുവശ ത്തേക്കുമായി ഇടും. അരയ്ക്കു മുകളിലുള്ള ഭാഗം മറയ്ക്കുന്നത് അക്കാലത്ത് സദാചാര വിരുദ്ധമായിരുന്നെന്നും ലോഗൻ വിശദീകരിക്കു ന്നുണ്ട്.
തിരുവിതാംകൂറിൽ നായർ സ്ത്രീകൾ മാറ് മറയ് ക്കാൻ തുടങ്ങിയതിനു ശേഷവും രാജകുടും ബാംഗങ്ങളെ കണ്ടാൽ വസ്ത്രം നീക്കം ചെയ്യ ണമായിരുന്നു. 1856ൽ ഈ ആചാരം നിർത്തലാ ക്കുകയുണ്ടായി. വളരെ പ്രമാണിമാരായിരുന്ന വർ മാത്രമേ അക്കാലത്ത് മേൽവസ്ത്രം ധരിച്ചി രുന്നുള്ളൂ. നായന്മാരിലെ സാധാരണക്കാർ ഇരു പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെയും മേൽവസ്ത്രം ധരിച്ചിരുന്നില്ല.ബംഗാളില്‍ വിക്ടോ റിയന്‍ യുഗത്തില്‍ സാരിക്ക് കീഴെ ഒരുതരത്തി ലുള്ള വസ്ത്രവും ഉണ്ടായിരുന്നില്ല. നഗ്നമായ മുലകള്‍ക്ക് മുകളിലായിരുന്നു ഒന്നരത്തുണി യെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള സാരികള്‍. ജാതിയുടെ അടിസ്ഥാനത്തിലായി രുന്നു മനുഷ്യര്‍ക്കൊക്കെ വസ്ത്രം നിശ്ചയിച്ചി രുന്നത്. 19ാം നൂറ്റാണ്ടില്‍ നായര്‍, ക്ഷത്രിയ, അമ്പലവാസികളായ വിഭാഗങ്ങളിലെ പുരുഷ ന്മാര്‍ മുണ്ടും കൗപീനവും ധരിക്കുമ്പോള്‍ സ്ത്രീ കള്‍ മുണ്ടും നേര്യതും (രണ്ടാം മുണ്ട്) ആയിരു ന്നു ധരിച്ചിരുന്നത്. വിവാഹത്തിന് നല്‍കിയിരു ന്ന പുടവയില്‍ പോലും ബ്ലൗസ് ഉണ്ടായിരുന്നില്ലെ ന്ന് കാണാം. 1865-ല്‍ തിരുവിതാംകൂറില്‍ രാജകീ യ വിളംബരം ലഭിക്കുന്നത് വരെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ നായര്‍ സ്ത്രീകള്‍ക്ക് അനു മതിയുണ്ടായിരുന്നില്ല. അര്‍ധനഗ്നരായി തന്നെ യായിരുന്നു അവര്‍. താഴ്ന്ന ജാതിയില്‍പ്പെട്ട ഈഴവ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറുമറയ് ക്കാനുള്ള അവകാശം ലഭിക്കാന്‍ ചാന്നാര്‍ ലഹള വരെ കാത്തിരിക്കേണ്ടി വന്നു.
ബ്രിട്ടീഷുകാരാണ് ബ്ലൗസ് എന്ന വസ്ത്രം രൂപ പ്പെടുത്തിയത്. ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ഇംഗ്ലീഷ് കര്‍ഷകതൊ ഴിലാ ളികളായ സ്ത്രികള്‍ ധരിച്ചുവന്നിരുന്ന വസ്ത്രമാ ണിത്. അരയ്ക്ക് മുകളില്‍ വെച്ച് അവസാനി ക്കുന്ന സ്ട്രിപ്പോടു കൂടിയ ഒരു ടോപ്പ്.1870-കളി ലാണ് യുവതികള്‍ക്കുള്ള വസ്ത്രമായി ബ്ലൗസ് പ്രചാരത്തിലായത്. ബ്ലൗസ് എന്ന വാക്ക് പെലൂ സിയ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നോ മധ്യകാല ഘട്ടത്തിലെ ഉല്‍പ്പാദന കേന്ദ്രമായിരുന്ന പെലൂ സിയയില്‍ നിന്നോ ഈജിപ്ത്യന്‍ പട്ടണമായ പ്രൊവെന്‍സല്‍ ബ്ലൗസോ ഷോര്‍ട്ടില്‍ നിന്നോ വന്നതായിരിക്കാമെന്നാണ് നിഗമനം. പിന്നീട് യൂറോപ്പില്‍ ജോലിക്കുന്ന പോകുന്ന സ്ത്രീക ളൊക്കെ പുരുഷന്മാരുടെ വസ്ത്രത്തിന് സമാന മായ രീതിയിലുള്ള വസ്ത്രമെന്ന നിലയിൽ ബ്ലൗസുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ് അവര്‍ ബ്ലൗസുകള്‍ ധരിച്ചതെന്നും വിലയിരുത്തലുകളു ണ്ട്. പുരുഷാധിപത്യമുള്ള ജോലിസ്ഥലങ്ങളില്‍ അവര്‍ക്ക് പുരുഷന്റേതിന് സമാനമായ ഔദ്യോ ഗിക വേഷത്തിൽ പോകാന്‍ ഈ വസ്ത്രം സഹായിച്ചു. പിന്നീട് ഈ വസ്ത്രം സ്ത്രീകള്‍ക്ക് അനുയോജ്യമാക്കാനായി പലവിധ ഫാഷന്‍ പരീക്ഷണങ്ങളും നടന്നു. ഇന്ത്യയിലേക്ക് എത്തി യപ്പോള്‍ ബ്ലൗസിന്റെ സ്വഭാവം മാറി.
❤2
ഇന്ന് കാണുന്ന സെക്‌സി ബ്ലൗസുകൾ ഡിസൈൻ ചെയ്യപ്പെട്ടത് അന്ന് അവ ഉപയോഗിച്ചിരുന്ന വരേണ്യരായ സ്ത്രീകൾക്കു വേണ്ടിയാണ്.
മാറിടങ്ങള്‍ തുറന്നിട്ട് പോകുന്ന സ്ത്രീകളെ കണ്ടപ്പോഴാണ് ബ്ലൗസിന് ഇന്ത്യയിലുള്ള മാര്‍ ക്കറ്റ് ബ്രിട്ടീഷുകാർക്ക് മനസ്സിലായത്. പിന്നീട് ബ്രിട്ടണില്‍ നിന്ന് ഒരു മോഡേണ്‍ വസ്ത്രമായി ഇന്ത്യയിലേക്ക് ബ്ലൗസുകള്‍ എത്തിത്തുടങ്ങി. ബിബിസി റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം പ്രശ സ്ത ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍ സത്യേന്ദ്രനാഥ് ടാഗോറിന്റെ ഭാര്യ ജ്ഞാനദാനന്ദിനി ദേബിയാണ് ഇന്ത്യയില്‍ ബ്ലൗ സുകളുടെ ആദ്യ ബ്രാൻഡ് അംബാസിഡര്‍ എന്ന് പറയാം. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ രാജ് ക്ലബു കളില്‍ ബ്ലൗസ് ധരിക്കാതെ സാരിയുടുത്ത് ചെന്നതിന് പ്രവേശനം നിഷേധിച്ചു. ഇതേതുടര്‍ ന്നാണ് ദേബി ബ്ലൗസ് ധരിക്കാന്‍ തുടങ്ങിയത്. പിന്നീടവവര്‍ സാരിക്കടിയില്‍ ധരിക്കുന്ന ബ്ലൗ സുകളുടെയും കെമീസുകളുടെയും ഏറ്റവും മികച്ച സ്‌റ്റൈല്‍ ഐക്കണായി മാറി. അക്കാല ത്ത് ഇന്ത്യയിലെ വസ്ത്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ ചെലുത്തിയ അതിശയകരമായ സ്വാധീനം മനസ്സിലാക്കാൻ ജ്ഞാനദാനന്ദിനി ദേബിയുടെ ചിത്രങ്ങൾ കണ്ടാൽ മതി.
ചുരുക്കിപ്പറഞ്ഞാല്‍ മോഡേണ്‍ വസ്ത്രമായി ബ്രിട്ടീഷ് കാലത്ത് ഇന്ത്യയിലേക്ക് എത്തിയ ബ്ലൗസിനെയാണ് ഇന്ന് പാരമ്പര്യവസ്ത്രമെന്ന് പറഞ്ഞ് നമ്മള്‍ നമ്മുടേതാക്കി മാറ്റാന്‍ ശ്രമി ക്കുന്നത്. ഒഴിഞ്ഞ മാറിടത്തിന് മുകളില്‍ സാരി മാത്രം ചുറ്റുന്ന ആദിവാസി ജനവിഭാഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്.
കേരളത്തിലെ മാറുമറയ്ക്കൽ സമരം ബ്ലൗസി ന്റെ ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. കീഴാള സ്ത്രീകൾക്ക് മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന ഈ സമരം ബ്ലൗ സിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. മിഷനറിമാരുടെ സ്വാധീനവും പുതിയ സദാചാരബോധവും ഈ മാറ്റങ്ങൾക്ക് കാരണമായി.1940-കൾക്ക് ശേഷം വടക്കേ ഇന്ത്യൻ ശൈലിയിലുള്ള സാരി-ബ്ലൗസ് വസ്ത്രധാരണരീതി കേരളം ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും പ്രചാരത്തിലായി. പുറത്ത് പോയി പഠിച്ച സ്ത്രീകൾ പലപ്പോഴും ഇതിന് പ്രചാരം നൽകി.കാലക്രമേണ ബ്ലൗസിന്റെ രൂപ വും ഡിസൈനുകളും മാറ്റംവന്നു. ഇന്ന് ഇന്ത്യയി ൽ വിവിധ തരം ബ്ലൗസുകൾ—വിവിധ കഴുത്ത് ഡിസൈനുകൾ, സ്ലീവ് വാരിയേഷൻസ്, കട്ടൻ, സിൽക്ക്, സീക്വിൻ, എംബ്രോയിഡറി, പ്ലെയിൻ തുടങ്ങിയ പലതരം ഫാബ്രിക്കുകളിൽ ലഭ്യമാണ്. റെഡി ടു വേർ ബ്ലൗസുകളും, ഫാഷൻ ട്രെൻഡു കൾ അനുസരിച്ച് മോഡേൺ ഡിസൈനുകളും വിപണിയിൽ ഏറെ ജനപ്രിയമാണ്
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ബഹിരാകാശ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ പരീക്ഷണചിത്രങ്ങൾ വാനനിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യചിത്രങ്ങളിൽത്തന്നെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും ദശലക്ഷക്കണക്കിന് ഗാലക്സികളും കാണാനായി.
അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും ഡിപാർട്‌മെന്റ് ഓഫ് എനർജിയും സംയുക്തമായി 810 മില്യൺ ഡോളർ ചെലവിട്ട് നിർമ്മിച്ചതാണ് ഈ ജ്യോതിശാസ്ത്രനിരീക്ഷണാലയം. ഓരോ ചിത്രവും പൂർണ്ണമായി പ്രദർശിപ്പിക്കണമെങ്കിൽ നൂറുകണക്കിന് HDTV കൾ നിരത്തിവയ്ക്കേണ്ടിവരും. പലതരം ഫിൽട്ടറുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ ക്യാമറയിൽ അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡിന്റെ അടുത്തുവരെയുള്ള പ്രകാശങ്ങളിൽ ചിത്രങ്ങൾ എടുക്കാനാവും. പത്തുവർഷത്തോളം ഓരോ രാത്രിയിലും തെക്കേ അർദ്ധഗോളത്തിലെ ആകാശക്കാഴ്ചകൾ ആണ് ഈ ടെലസ്കോപ്പ് ചിത്രീകരിക്കാൻ പോകുന്നത്. നിർമ്മാണം തുടങ്ങി പത്തുവർഷത്തിനുശേഷം പണിപൂർത്തിയായ അതിൽനിന്നും ആദ്യചിത്രങ്ങൾ ആണ് ഇപ്പോൾ ലഭ്യമായത്.
മൂന്നു ടൺ ഭാരമുള്ള ഒരു കാറിന്റെ വലിപ്പമുള്ള ഇതിലെ ക്യാമറയിലെ 189 ലൈറ്റ് സെൻസറുകൾ ക്യാമറയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ചിത്രങ്ങൾക്കു കൂടുതൽ വ്യക്തത ലഭിക്കാനുമായി -100 ഡിഗ്രി സെന്റീഗ്രേഡിൽ തണുപ്പിച്ചുനിർത്തിയിരിക്കുകയാണ്. 30 സെക്കന്റുകൊണ്ട് ഒരു 3200 മെഗാപിക്സൽ ഫോട്ടോ എടുക്കാൻ ശേഷിയുള്ള ക്യാമറ അഞ്ചുസെക്കന്റുകൊണ്ട് അടുത്തചിത്രമെടുക്കാൻ തയ്യാറാവും. മൂന്നു ദിവസം കൊണ്ട് ചിലിയിലെ കാണാവുന്ന ആകാശത്തിന്റെ ആയിരത്തോളം ചിത്രങ്ങൾ പകർത്തിയശേഷം വീണ്ടും ആദ്യം മുതൽ ചിത്രമെടുക്കൽ തുടരും. പോകെപ്പോകെ പ്രപഞ്ചത്തിന്റെ ഒരു ടൈംലാപ്സ് മൂവി ഉണ്ടായിവരും. തൊട്ടുമുൻപ് എടുത്ത ചിത്രത്തിലെ വസ്തുവുമായി അനക്കത്തിലോ, തിളക്കത്തിലോ, അതോ പുതിയതായി കാണുന്നതോ ആയി വല്ലതും കണ്ടാൽ ചിത്രം അയച്ച് ഒരു മിനിട്ടിനുള്ളിൽത്തന്നെ കാലിഫോർണിയയിലെ ലാബറട്ടറിയിൽ അപ്പോൾത്തന്നെ അതിനെപ്പറ്റി സൂചന ലഭിക്കും. ഒറ്റ രാത്രിയിൽത്തന്നെ ഒരുകോടിയോളം വ്യത്യാസങ്ങൾ അവിടെ അനലൈസ് ചെയ്യാനുമാവും.
ഓരോ രാത്രികഴിയുമ്പോഴേക്കും 20 ടെറാബൈറ്റ് ഡാറ്റയാണ് ഈ ടെലസ്കോപ്പ് കൂട്ടിച്ചേർക്കുന്നത്. ഇതുവരെയുള്ള എല്ലാ ടെലസ്ക്കോപ്പിൽ നിന്നും ലഭ്യമായ ഡാറ്റയെക്കാൾ വിവരങ്ങൾ ഒരു വർഷം കൊണ്ടുതന്നെ റൂബിൻ ഉണ്ടാക്കും. 350 ടൺ ഭാരമുള്ള ഈ ടെലസ്കോപ് ഒരു നേരിയ എണ്ണപ്പാടയുടെ മുകളിൽ ആണ് സ്ഥിതിചെയ്യുന്നത്, അതിൽ തെന്നിക്കറങ്ങിയാണ് അടുത്ത ചിത്രമെടുക്കാൻ അഞ്ചു സെക്കന്റിനുള്ളിൽ ടെലസ്കോപ് തയ്യാറാവുന്നത്. ഇതിന്റെ 8.4 മീറ്റർ കണ്ണാടിക്ക് 11 ബില്യൺ പ്രകാശവർഷത്തിനപ്പുറമുള്ള ഗാലക്സികളെപ്പോലും കാണാനാവും.
സ്പേസ്എക്സ് പോലുള്ള കമ്പനികൾ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ആണ് ഇനിയുള്ള കാലത്ത് ബാഹ്യാകാശക്കാഴ്ചകൾക്ക് തടസ്സം ഉണ്ടാക്കുന്നത്. ഇപ്പോൾത്തന്നെ 7500 ഉപഗ്രഹങ്ങൾ ആണ് സ്പേസ് എക്സിനുള്ളത്. താമസിയാതെ അത് 40000 ആവും. അപ്പോൾ റൂബിൻ എടുക്കുന്ന ചിത്രങ്ങളിലും അവ പെടും, അതൊരു പ്രശ്നമാണ്. ശുദ്ധമായ ആകാശദർശനം ലോകത്തെവിടെയും ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ഏതായാലും പ്രപഞ്ചത്തെക്കുറിച്ചുള്ള പുതുപുത്തൻ അറിവുകളുമായി റൂബിൻ ടെലസ്കോപ്പ് നിരന്തരം ചിത്രങ്ങൾ അയയ്ക്കാൻ തുടങ്ങുകയാണ്, പുത്തൻ അറിവുകൾക്കായി ലോകമെങ്ങും ഗവേഷകരും ശാസ്ത്രകുതുകികളും ആവേശത്തോടെ തയ്യാറായിക്കഴിഞ്ഞു.
This media is not supported in your browser
VIEW IN TELEGRAM
*NVIDIA* (ഗ്രാഫിക്സ് കാർഡുകൾ പരിചയമുള്ളവർ കേട്ടിട്ടുണ്ടാവുന്ന കമ്പനി) -യുടെ പുതിയ റോബോട്ടിക്സ് പ്രോജക്ട് 'Groot' പ്രഖ്യാപിച്ചു!
Microsoft-ഉം ഈ പദ്ധതിയിൽ ഉണ്ട്.
നിലവിൽ റോബോട്ടിന് നടക്കാൻ അറിയാം! 🤖🚀
🔥1
This media is not supported in your browser
VIEW IN TELEGRAM
100 സെൽഷ്യസ്(212 ഫാരൻഹീറ്റ്) ചൂടിലാണ് ബോംബാർഡിയർ ബീറ്റിൽസിന്റെ പ്രതിരോധച്ചീറ്റൽ
👍1🤯1
ഓറ ബോയ്
ഇൻഡോനേഷ്യൻ വള്ളംകളിയിൽ താരമായ റയ്യാൻ അർക്കൻ ധിക്ക എന്ന 11 വയസ്സുകാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ 'ഓറ ബോയ്' ആണ്. പാകു ജലൂർ (Pacu Jalur) മത്സരത്തിനിടെ, അതിവേഗം പോകുന്ന വള്ളത്തിന്റെ അറ്റത്ത് നിന്ന് കൂളിംഗ് ഗ്ലാസും ധരിച്ച് റയ്യാൻ കാണിക്കുന്ന ശാന്തമായ ഡാൻസ് ആണ് ലോകം മൊത്തം വൈറലായത്. അവന്റെ ആത്മവിശ്വാസവും കൂൾ ഭാവവും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളെയും ആരാധകരെയും ആകർഷിച്ചു.
അപ്രതീക്ഷിതമായി ചെയ്ത ഒരു ചുവടാണ് റയ്യാന്റെ പ്രകടനമെങ്കിലും, അവന്റെ വീഡിയോകൾ ആഗോള ശ്രദ്ധ നേടി. NFL താരം ട്രാവിസ് കെൽസി, ഫോർമുല 1 ഡ്രൈവർ അലക്സ് അൽബോൺ തുടങ്ങിയവർ റയ്യാന്റെ ഡാൻസ് അനുകരിച്ച് വീഡിയോകൾ പങ്കുവെച്ചു. റിയാവുവിന്റെ സാംസ്കാരിക അംബാസഡറായി വരെ റയ്യാൻ മാറി. ഈ ഇൻഡോനേഷ്യൻ "ഓറ ബോയ്" പ്രതിഭാസം നമ്മുടെ കേരളത്തിലെ വള്ളംകളിയിലും ഒരു പുതിയ ട്രെൻഡ് ആവുമോ എന്ന് കണ്ടറിയണം! സകലരും അനുകരിക്കാനാണ് ചാൻസ്😂
👤 Anu M

സൈനികനായിരുന്നിട്ടും എല്ലാവിറ്റുതുലച്ച് ഒടുവില്‍ കള്ളനായ അച്ഛന്‍; ഭാന്ത്രിയായ അമ്മ; ഗോവിന്ദച്ചാമിയുടെ ഞെട്ടിപ്പിക്കുന്ന ബാല്യകാല ജീവിതം!
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല, ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവ്. ഗോവിന്ദ് സ്വാമിയെന്നാണ് ഇവന്റെ യഥാര്‍ത്ഥപേര് എന്നും തമിഴ്മാധ്യമങ്ങള്‍ ജന്‍മനാട്ടില്‍ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്‌സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികന്‍ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി!
എല്ലാം വിറ്റുതലഞ്ഞതോടെ അവര്‍ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവര്‍ തെരുവുകളില്‍ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഒടുവില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തില്‍ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവര്‍ ഇത് തൊഴിലാക്കി. റെയില്‍വേസ്്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.
മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളില്‍പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനില്‍ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികള്‍. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവര്‍ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഗോവിന്ദച്ചാമിയുടെ പില്‍ക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ചുവെന്നാണ്. കൗമാരകാലത്തുതന്നെ അയാള്‍ നിര്‍ദയനായ ഒരു ക്രമിനലായി മാറിയിരുന്നു.
20വയസ്സ് ആയപ്പോള്‍ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തില്‍ ഒരു കവര്‍ച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂര്‍, തിരുവള്ളൂര്‍, താംബരം എന്നിവടങ്ങളിലൊക്കെ അവര്‍ തീവണ്ടിക്കവര്‍ച്ചകള്‍ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം.
കൈ പൊയത് ദുരൂഹം
ഗോവിന്ദച്ചാമിയുടെ ഇടത് കൈപ്പത്തി ജന്‍മനാ ഇല്ലാത്തതാണോ, കുട്ടിക്കാലത്തോ പിന്നീടോ നഷ്ടപ്പെട്ടതാണോ എന്ന് ഇന്നും വ്യക്തമല്ല. പൊലീസ് റെക്കോര്‍ഡുകളില്‍ ഈ ഭാഗത്ത് വ്യക്തതയില്ല. ചില ചോദ്യം ചെയ്യലില്‍, കുട്ടിക്കാലത്ത് പടക്കം പൊട്ടിച്ചപ്പോള്‍ പൊയതാണെന്നും, ചിലതില്‍ മുംബൈയില്‍വെച്ച് യൗവനത്തില്‍ നഷ്ടപ്പെട്ടതാണെന്നുമൊക്കെ ഗോവിന്ദച്ചാമി മാറ്റിമാറ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും പല കഥകളും പ്രചരിച്ചു. തമിഴ്‌നാട്ടില്‍വെച്ചുണ്ടായ കവര്‍ച്ചാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൈ വെട്ടിയതാണെന്നും അങ്ങനെയാണ് ഗോവിന്ദച്ചാമി സഹോദരനെയടക്കം ഉപേക്ഷിച്ച് മുംബൈക്ക് വിട്ടത് എന്നും പറയുന്നു. പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോഴാണ് സഹോദരനെ ഗോവിന്ദച്ചാമി ജയലില്‍വെച്ച് കാണുന്നത് എന്നാണ് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാമതൊരാള്‍ ഗോവിന്ദച്ചാമിയെ വന്നുകണ്ടത് അഡ്വക്കേറ്റ് ആളൂര്‍ ആണെന്നാണ് കോടതി രേഖകള്‍.
പക്ഷേ കുമുദവും നക്കീരനും പോലുള്ള തമിഴ് മാധ്യമങ്ങള്‍ മറ്റൊരു കഥയാണ് എഴുതിയത്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗിക ആസക്തിയുള്ള ആളാണെന്ന് പിന്നീട്, ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലും തൊട്ടടുത്ത ചേരികളിലും ഇയാള്‍ സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കും അടിമയാണ്. അമിതമദ്യപാനവുമുണ്ട്. ഇങ്ങനെയിരിക്കെ സംഘത്തിലെ ഒരാളുടെ ഭാര്യയെ ഗോവിന്ദച്ചാമി ബലാത്സഗം ചെയ്തുവെന്നും അയാള്‍ കൈ വെട്ടിയതാണെന്നും പറയുന്നു. ഇതിനൊന്നും യാതൊരു സ്ഥിരീകരവുമില്ല. പക്ഷേ സ്ത്രീകളെയും പരുഷന്‍മ്മാരെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സെക്‌സ് സൈക്കോയാണ് ഈ ക്രമിനല്‍ എന്നതിന് യാതൊരു സംശയവുമില്ല.
അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്‌റ്റേഷനില്‍, ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ വിവിധ കാലയളവുകളിലായി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം കൈ പോയതും കൂടിയായതോടെയാണ്, ചാമി തമിഴ്‌നാട് വിടുന്നത്. അങ്ങനെയാണ്് കുറേക്കൂടി സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ മുംബൈയില്‍ അയാള്‍ എത്തിച്ചേരുന്നത്. സൗമ്യകൊലക്കേസിന്റെ കുറ്റപത്രത്തിലും ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്.

പനവേല്‍ ഗ്യാങ്ങിലെത്തുന്നു
അസാധാരണമായ ക്രമിനല്‍ മനസ്സുള്ള സെക്‌സ് സൈക്കോ എന്നാണ് പല പൊലീസ് റെക്കോര്‍ഡുകളിലും ഗോവിന്ദച്ചാമിയെ വശേഷിപ്പിച്ചിട്ടുള്ളത്. അയാളെ സംബന്ധിച്ച് മുംബൈ ഒരു ചാകരയായിരുന്നു. ലഹരിയും സെക്‌സുമായിരുന്നു അയാളുടെ മുഖ്യ പ്രശ്‌നം. മുംബൈയില്‍ ഇതിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. കച്ചവടക്കാരന്റെയോ യാചകന്റെയോ രൂപത്തിലാണ് ഇയാള്‍ എത്തുക. അവിടെനിന്ന് ബാഗോ, മാലയോ കൊള്ളയടിക്കുക. രക്ഷപ്പെടുക. ആ കളവ് വിറ്റുകൊടുക്കാന്‍ പനവേല്‍ ഗ്യാങ്ങ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധമായ ട്രെയിന്‍ റോബറി സംഘമുണ്ട്. കിട്ടുന്ന പണത്തിന് മദ്യപിക്കുക, ലഹരിയടിക്കുക, പെണ്ണുപിടിക്കുക.... മറ്റൊരു ചിന്തയും അയാള്‍ക്കില്ല. പാപ പുണ്യങ്ങളെക്കുറിച്ചുള്ള വേവലാതിയില്ല, കുടുംബവും കുട്ടികളുമില്ല.
മുംബൈയിലെ പനവേല്‍ മുതല്‍ ഇങ്ങ് കേരളംവരെ വ്യാപിച്ചുകിടക്കുന്ന, റെയില്‍വേ ഭിക്ഷാടന- മോഷണ സംഘമാണ്, 2005 കാലത്തൊക്കെ പനവേല്‍ ഗ്യാങ്് എന്ന് അറിയപ്പെട്ടിരുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇവരെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നത്. ഒരു ഒറ്റ ബ്ലെയിഡ് മാത്രം കൈയില്‍ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വന്‍ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ്‌മോഷണവുമൊക്കെ ഇവര്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം മോഡലില്‍ ഗുരുക്കന്‍മ്മാരെവെച്ച് പഠിപ്പിച്ചെടുക്കാറുണ്ട് എന്നാണ് ഡെക്കാന്‍ ക്രോണിക്കിളില്‍വന്ന വാര്‍ത്തയില്‍ പറയുന്നത്. പിടിക്കപ്പെട്ടാല്‍ കൂട്ടത്തോടെ മൂത്രവും മലംഒഴിച്ചും അത് വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! ( ഇതേ ടെക്ക്‌നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രയോഗിച്ചത്. മലംവാരി എറിയുന്നതുകൊണ്ട് ജയില്‍ ജീവനക്കാര്‍ക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാന്‍ പേടിയായിരുന്നത്രേ. അങ്ങനെയായിരിക്കും അയാള്‍ ജയില്‍ ചാടാനുള്ള തുണിയൊക്കെ ഒളിപ്പിച്ച് വെച്ചത്)
മാത്രമല്ല പനവേല്‍ മാഫിയക്ക് മറ്റൊരു രീതികൂടിയുണ്ട്. പൊലീസ് പിടിച്ചാല്‍ എല്ലാ നിയമസഹായവും അവര്‍ ഉറപ്പാക്കും. ശരിക്കും ഒരു റോബറി സിന്‍ഡിക്കേറ്റ്. ഈ പനവേല്‍ മാഫിയ തന്നെയാണ് ലക്ഷങ്ങള്‍ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ആളൂര്‍ മരിക്കുന്നതിന് മുമ്പ്, തനിക്ക് ഈ കേസില്‍ പണം വന്നത് പനവേലില്‍നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.
കടപ്പാട് - എം റിജു Riju Calicut
ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ സൗമ്യ കേസിലെ ഫോറെൻസിക് ഓഫീസർ പറയുന്നത് സൗമ്യ ട്രെയിനിൽ നിന്ന് വീണപ്പോൾ 14 പല്ലുകൾ നഷ്ടമായി, മുഖം വികൃതമായി, പിറ്റ്യുട്ടറി ഗ്ലാൻഡ് 2 കഷ്ണം ആയി, തലച്ചോർ ഉള്ളിലേക്ക് കുഴിഞ്ഞു പോയി. ഇങ്ങനെ യുള്ള സൗമ്യയെ ഇവൻ പാളത്തിൽ നിന്ന് എടുത്തു കൊണ്ട് പോയി റേപ്പ് ചെയ്തു. സാധാ ഒരു റേപ്പിസ്റ്റിനു ഇത് ചെയ്യില്ല.സൈക്കോ റാപ്പിസ്റ് ആണിവൻ. ഇവനെ തൂക്കിലേറ്റിയില്ലേൽ പുറത്തിറങ്ങിയാൽ ഇതുതന്നെ ആവർത്തിക്കും.

😱1